ഐ എസ് എല്‍ ; ചെന്നൈ എഫ് സിക്കെതിരെ മുംബൈ സിറ്റിക്ക് ജയം

ഐ എസ് എല്‍ ഫുട്ബോളില്‍ ചെന്നൈ എഫ് സിക്കെതിരെ മുംബൈ സിറ്റിക്ക് വിജയം.എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റിയുടെ ജയം.

85-ാം മിനുട്ടില്‍ വിക്രംപ്രതാപ് സിങ്ങാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്. സീസണില്‍ മുംബൈയുടെ ആറാം ജയമാണിത്. 14 മത്സരങ്ങളില്‍ നിന്നും 22 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മുംബൈ സിറ്റി.

സീസണിലെ ആറാം തോല്‍വി വഴങ്ങിയ ചെന്നൈ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഫെബ്രുവരി 13 ന് ഒഡീഷയ്ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News