ഐ എസ് എല്‍ ; ഇന്ന് ഈസ്റ്റ്ബംഗാൾ – ഒഡീഷ എഫ്.സി പോരാട്ടം

ഐ എസ് എല്‍ ഫുട്ബോളിൽ ഇന്ന് ഈസ്റ്റ്ബംഗാൾ – ഒഡീഷ എഫ്.സി പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ് മത്സരം.

സെമി സാധ്യതകളെല്ലാം അസ്തമിച്ച ഈസ്റ്റ് ബംഗാൾ മികച്ച പോരാട്ട വീര്യം പുറത്തെടുക്കുന്നത് വമ്പൻ ടീമുകളെ ഒട്ടൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഏറ്റവും അവസാനമായി കളിച്ച 5 മത്സരങ്ങളിൽ ഒരു വിജയവും ഒരു സമനിലയും നേടിയ കൊൽക്കത്തൻ ക്ലബ്ബ് ഉന്നം വെക്കുന്നത് അട്ടിമറി ജയമാണ്.

സിഡോയാണ് ഈസ്റ്റ് ബംഗാളിന്റെ പ്ലേമേക്കർ. വിദേശ താരങ്ങളെല്ലാം ഫോമിലെത്തിയതിന്റെ സ്പാനിഷ് പരിശീലകൻ മരിയോ റിവേറ. അതേസമയം ഒഡീഷ എഫ്സി ക്ക് വിജയം മാത്രമാണ് ലക്ഷ്യം.

14 മത്സരങ്ങളിൽ നിന്ന് 18 പോയിൻറുള്ള ടീമിന് തോൽവി തിരിച്ചടിയാകും. ജോനാഥാസിന്റെ ഗോളടിക്കുന്ന ബൂട്ടുകളിലാണ് ഒഡീഷയുടെ ജയ പ്രതീക്ഷ. ആദ്യപാദത്തിൽ ടീമുകൾ നേർക്ക് നേർ വന്നപ്പോൾ വിജയം 6-4 ന് ഒഡീഷയ്ക്കൊപ്പമായിരുന്നു.

ഗോൾ മഴ പെയ്യിച്ച് വിജയം ആഘോഷിക്കാൻ ഉറച്ച് ഒഡീഷ എഫ്.സിയും ആദ്യ പാദത്തിലെ തോൽവിക്ക് കണക്ക് തീർക്കാനായി ഈസ്റ്റ് ബംഗാളും കച്ചമുറുക്കുമ്പോൾ വാസ്കോ തിലക് മൈതാനിൽ മത്സരത്തിന് ആവേശമേറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News