സിൽവർ ലൈൻ ; സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഇന്ന് പരിഗണിക്കും

സിൽവർ ലൈൻ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ
സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഹർജിക്കാരുടെ ഭൂമിയിൽ സർവ്വെ നടത്തുന്നത് തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ.

പദ്ധതിക്കായി സർവ്വെ നടത്തുന്നതിന് നിയമപരമായ തടസം ഇല്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന്
സർവെ ആൻറ് ബൗണ്ടറി ആക്ട് പ്രകാരം സർവ്വെ നടത്താമെന്നും കോടതി
അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് വിശദമായ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വ്യക്തമായ കാരണങ്ങൾ പറയാതെയാണ് സിംഗിൾ ബഞ്ച് സർവ്വെ തടഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത് ഡിപി ആർ തയ്യാറാക്കലുമായി മുന്നോട്ട് പോകാനാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഡി പി ആറി ൻ്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ചെലവ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഡിപി ആർ പരിഗണനയിലാണന്നും കേന്ദ്രം നിലപാട് അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here