ആശങ്ക അകലുന്നു ; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.24 മണിക്കൂറിനിടെ 1 ലക്ഷത്തിൽ താഴെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. ഇന്നലെ 83,876 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

895 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.രണ്ട് ലക്ഷത്തോളം പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.പ്രതിദിന രോഗ വ്യാപന നിരക്ക് 7.25% മായി കുറഞ്ഞു.

കർണാടകത്തിൽ 8,425 കേസുകളും, തമിഴ്നാട്ടിൽ 6,120 കേസുകളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 9,666 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു.അതേസമയം രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

ആർക്കും ഇളവുകൾ ഉണ്ടാകില്ലെന്നും കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അതിനിടെ റഷ്യൻ നിർമ്മിത കൊവിഡ് വാക്‌സിനായ സ്പുട്നിക് ലൈറ്റിന് അടിയന്തിര ഉപയോഗത്തിന് അനുമതി ആയി.

DCGI യാണ് ഒറ്റഡോസ് ബൂസ്റ്റർ വാക്‌സിനായ സ്പുട്നിക് ലൈറ്റിന് അനുമതി നൽകിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News