ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെ മൗനം പാലിക്കാൻ വയ്യ ; കെ.ചന്ദ്രശേഖര റാവു

ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു രംഗത്തെത്തി.ബിജെപിയെ പേ പട്ടിയുമായി താരതമ്യപ്പെടുത്തിയാണ് കെ സി ആർ വിമർശിച്ചത്. പേ പിടിച്ച നായയെ ആട്ടി ഓടിക്കണം എന്നും ബിജെപി ഇന്ത്യയ്ക്ക് ആപത്താണെന്നും കെ സി ആർ തുറന്നടിച്ചു.ബിജെപിയുടെ വർഗീയ നിലപാടുകൾക്കെതിരെ മൗനം പാലിക്കാൻ വയ്യെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കെ സി ആർ വ്യക്തമാക്കി.

ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.ബിജെപി ഭരണത്തിൽ രാജ്യം കത്തിയമരുകയാണ് ഇനി മിണ്ടാതിരിക്കാൻ സാധിക്കില്ലെന്നും ബിജെപിക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും കെ.ചന്ദ്രശേഖര റാവു കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ബിജെപി യെ പേ പിടിച്ച പട്ടിയുമായി താരതമ്യപ്പെടുത്തിയാണ് കെ.ചന്ദ്രശേഖര റാവു വിമർശിച്ചത്. ബിജെപി ഒരു പേ പിടിച്ച പട്ടിയാണെന്നും, പേ പട്ടിയെ ആട്ടിയോടിക്കണമെന്നും കെ സി ആർ വ്യക്തമാക്കി.

രാജ്യത്ത് മത സ്പർദ്ധ വളർത്തി ഇന്ത്യയെ രണ്ടാക്കുക എന്നതാണ് ബിജെപിയുടെ അജണ്ട. ബിജെപിയുടെ ഗുണ്ടായിസത്തിന് മുന്നിൽ ഇനി മൗനം പാലിക്കാൻ സാധിക്കില്ലെന്നും ഇനി ശക്തമായി പ്രതികരിക്കുമെന്നും കെ സി ആർ പറഞ്ഞു.

കഴിഞ്ഞ തവണ തെലങ്കാന തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു എത്താഞ്ഞത് വലിയ വിവാദമായിരുന്നു.നേരത്തെ നരേന്ദ്ര മോദിയെ പരിഹസിച്ചും കെ സി ആർ രംഗത്ത് എത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് വേണ്ടി വേഷം ധരിക്കുന്ന പ്രധാനമന്ത്രിയെന്നാണ് കെസിആർ പരിഹസിച്ചത്. തെരഞ്ഞെടുപ്പ് അടുത്താൽ താടി നീട്ടി വളർത്തി രവീന്ദ്രനാഥ് ടാഗോറിനെ പോലെ പ്രത്യക്ഷപ്പെടും, തമിഴ്നാട്ടിലാണെങ്കിൽ ലുങ്കി ധരിച്ചായിരിക്കും എത്തുക. പഞ്ചാബിലാണെങ്കിൽ തലപ്പാവും മണിപ്പൂരിൽ അവരുടെ തൊപ്പിയും മോദി ധരിക്കും.ഇതുപോലുള്ള കൺകെട്ട് വിദ്യകൾ കൊണ്ട് രാജ്യത്തിന് എന്താണ് ഗുണമുള്ളതെന്ന് കെ സി ആർ വിമർശിച്ചു.

ഈ പരാമർശത്തിനെതിരെ തെലങ്കാന ബിജെപി ശക്തമായി പ്രതികരിച്ചതോടെ ആണ് നിലപാട് കൂടുതൽ വ്യക്തമാക്കി കെ സി ആർരംഗത്തെത്തിയത്. സമൂഹമാധ്യമങ്ങൾ വിദഗ്ധമായി ഉപയോഗിച്ചുകൊണ്ട് നുണകൾ പ്രചരിപ്പിച്ചുകൊണ്ട് ബിജെപി ആൾക്കാരെ പറ്റിക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ അതെല്ലാം വെളിച്ചത്തായിരിക്കുകയാണ്. അവർ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സി.ആർ തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News