വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര; ആദ്യ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ച് ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബോളര്‍മാരുടെ ആധിപത്യം കണ്ട മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം പിടിച്ചെടുത്തത്.. ഇതോടെ മൂന്നുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 മുന്നിലെത്തി. ഏകദിന ക്രിക്കറ്റില്‍ 1000 മത്സമെന്ന നാഴികകല്ലും ഇന്ത്യ പിന്നിട്ടു.

തകര്‍പ്പന്‍ വിജയത്തോടെ തുടക്കമായത് പരിമിത ഓവര്‍ മത്സരങ്ങളിലെ രോഹിത് ശര്‍മ യുഗത്തിനാണ്. കാര്യമായി വിയര്‍ക്കാതെയായിരുന്നു വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ജയം. സ്പിന്‍ തന്ത്രങ്ങളിലൂടെ വിന്റീസിനെ വരിഞ്ഞു മുറുക്കിയ ഇന്ത്യ ആദ്യ മത്സരത്തില്‍ നേടിയത് തികച്ചും ആധികാരിക വിജയമാണ്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ വിന്റീസ്, വാഷിങ്ടണ്‍ സുന്ദറിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും സ്പിന്‍ ബോളുകള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. 43.5 ഓവറില്‍ 176 റണ്‍സിനു കരീബിയന്‍ ടീം പുറത്തായി. 4 വിക്കറ്റ് വീഴ്ത്തിയ യുസവേന്ദ്ര ചാഹലും 3 വിക്കറ്റ് വീഴ്ത്തിയ വാഷിങ്ട്ടന്‍ സുന്ദറുമാണ് കരീബിയന്‍ തകര്‍ച്ചക്കു ആക്കം കൂട്ടിയത്.

ഒരു ഘട്ടത്തില്‍ 7 വിക്കറ്റിനു 79 റണ്‍സെന്ന നിലയില്‍ തകര്‍ന്ന വെസ്റ്റിന്‍ഡീസിനെ ജെയ്‌സണ്‍ ഹോള്‍ഡറും ഫാബിയന്‍ അലനും ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്. വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ കേറോന്‍ പൊള്ളാര്‍ഡ് ഉള്‍പ്പടെയുള്ളവര്‍ നിരാശപ്പെടുത്തിയിടത്തായിരുന്നു വാലറ്റത്തിന്റെ അതിശയകരമായ ചെറുത്തു നില്‍പ്പ്.

177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീമിന്, അര്‍ദ്ധ സെഞ്ചുറിയുമായി നായകന്‍ രോഹിത് ശര്‍മ പട നയിച്ചപ്പോള്‍ വിജയം അനായാസകരമായി. മുന്‍ നായകന്‍ വിരാട് കോഹ്ലിയും റിഷാബ് പന്തും നിരാശപ്പെടുത്തിയെങ്കിലും ഇഷാന്‍ കിഷന്‍ 28 റണ്‍സും സൂര്യകുമാര്‍ യാദവ് 34 റണ്‍സും അരങ്ങേറ്റ മത്സരം കളിച്ച ദീപക് ഹൂഡ 26 റണ്‍സും നേടി മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ 22 ഓവറുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ വിജയത്തിലെത്തി.. യുസവേന്ദ്ര ചഹലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ഏകദിനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News