
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകളില്‍ ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ലതാജിയുടെ ഭൗതിക ശരീര സംസ്‌കാരത്തിന് എത്തിയ ഷാരൂഖാന്റെ വീഡിയോയും ഫോട്ടോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.
ഷാരൂഖ് ഖാന്റെ ചിത്രം ചൂണ്ടിക്കാട്ടി ചില വിദ്വേഷ പ്രചാരണങ്ങള്‍
സാമൂഹിക മാധ്യമങ്ങളിലുണ്ടായി. ദുആ ചെയ്തതിന് ശേഷം മൃതദേഹത്തിലേക്ക് മാസ്‌ക് മാറ്റി ഷാരൂഖാന്‍ ഊതിയിരുന്നു. ഇതിനെയാണ് ലതാ മങ്കേഷ്‌കറുടെ ഭൗതിക ശരീരത്തോട് ഷാരൂഖാന്‍ മോശമായി പെരുമാറിയെന്ന രീതിയില്‍ വ്യാജപ്രചരണം നടത്തുന്നത്
ഇത് കേട്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്. ലതാജിയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഇതിനെയാണ് തുപ്പി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണവും ശക്തമായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലച്ചോറില്‍ എത്രമാത്രം മതവെറിയും വിഷവും പേറിയാലാകും ലതാജിയുടെ മൃതദേഹത്തില്‍ ഷാരൂഖാന്‍ തുപ്പിയെന്ന് ചിന്തിക്കാനാകുക എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് സ്വന്തം വിശ്വാസപ്രകാരം അന്ത്യയാത്രാമൊഴി പറയാനുള്ള സ്വാതന്ത്ര്യത്തിലേക്കുപോലും വിഷപ്രയോഗം നടക്കുന്ന ഇന്ത്യയാണ് ഇപ്പോള്‍ ഉള്ളതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നു.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിദ്യാര്‍ഥി കാലഘട്ടം മുതല്‍ അംഗമായിരുന്ന പെഷവാര്‍ കേന്ദ്രീകരിച് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുന്നണി പോരാളി ആയിരുന്ന താജ് മുഹമ്മദ് ഖാന്റെ മകനാണ് ഷാരൂഖ് ഖാന്‍. ഷാരൂഖിന്റെ അമ്മ സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു നിഴല്‍ പോലും ഇല്ലാത്ത, സ്വന്തമായി ഒരു സ്വാതന്ത്ര്യ സമര സേനാനി പോലും ഇല്ലാത്ത നിങ്ങള്‍ക്കെന്ത് യോഗ്യതയാണ് സംഘപരിവാറേ എന്ന ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ലതയുടെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലെത്തിയാണ് ഷാരൂഖ് ഖാന്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. ഇന്ത്യയുടെ വാനമ്പാടിക്ക് ആദാരഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്ലാനിയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നത് വൈറല്‍ ചിത്രത്തില്‍ കാണാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here