മദ്യപാനത്തിനിടെ കുപ്പികൊണ്ട്‌ അടിയേറ്റ ഗുണ്ട മെന്‍റൽ ദീപു മരിച്ചു

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ കുപ്രസിദ്ധ ഗുണ്ടയായ മെന്റൽ ദീപു മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ദീപു മരിച്ചത്. പ്രതികളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി കഴക്കൂട്ടം ചന്തവിളയിൽ വച്ചുണ്ടായ തർക്കത്തിനിടെയാണ് മെന്റൽ ദീപുവിന് തലയ്ക്ക് പരിക്കേറ്റത്.കല്ലും കുപ്പിയും കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ മെന്റൽ ദീപു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മറ്റൊരു കേസിൽ ജയിലായിരുന്ന ദീപു ജാമ്യത്തിൽ ഇറങ്ങിയ രണ്ടാം ദിവസമാണ് സംഭവം. രാത്രി പതിനൊന്നോടെ ചന്തവിളയിലെത്തി സുഹൃത്തുക്കളായ പ്രതികൾക്കൊപ്പം മദ്യപിക്കുമ്പോഴാണ് സംഭവം നടന്നത്. പരസ്പരമുള്ള തർക്കത്തിനിടയിൽ പ്രതികൾ ദീപുവിനെ മർദ്ദിച്ചു. സംഘർഷത്തിനിടയിൽ കല്ലുകൊണ്ട് ദീപുവിന്റെ തലക്കടിച്ചു.

തലപൊട്ടി രക്തം വാർന്ന നിലയിൽ കിടന്ന ദീപുവിനെ അവിടെ ഇട്ടശേഷം പ്രതികൾ മുങ്ങി. അര മണിക്കൂർ കഴിഞ്ഞാണ് നാട്ടുകാർ വിവരം അറിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് ദീപുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

അതീവഗുരുതര നിലയിൽ ആയ ദീപുവിന്റെ ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പ്രതികളായ അയിരൂപ്പാറ സ്വദേശി കുട്ടൻ, കല്ലിക്കോട് സ്റ്റീഫൻ , ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെ പോത്തൻകോട് പൊലീസ് നേരത്തെ അറസ്‌ററ് ചെയ്തിരുന്നു.കൊലക്കേസുകൾ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച മെന്റൽ ദീപു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News