കാമത്തിപുരയിലെ ‘ഗംഗുഭായി’ ഈ മാസം 25 ന് തീയറ്ററുകളിൽ

‘പത്മാവതി’നുശേഷം സഞ്ജയ്‌ ലീല ബൻസാലിയൊരുക്കുന്ന ആലിയാ ഭട്ട് ചിത്രം ‘ഗംഗുഭായി കത്തിയവാഡി’ ഈ മാസം 25 ന് തീയറ്ററുകളിൽ എത്തും. മഹാരാഷ്ട്രയിലെ കാമത്തിപുര പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രത്തിൽ മാഫിയ ക്വീനായി എത്തുന്ന ആലിയയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ആലിയയുടെ കരിയറിലെ മികച്ച പ്രകടനംതന്നെയായിരിക്കും ‘ഗംഗുഭായി’ എന്നാണ് സിനിമ ലോകത്തിന്റെ പ്രതീക്ഷ.

Gangubai Kathiawadi teaser: Alia Bhatt turns queen of Kamathipura

ഹുസൈൻ സെയ്ദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായിയുടെ ജീവിതം ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാക്കിലും നോക്കിലും ശരീരഭാഷയിലും തീക്ഷ്ണത നിറഞ്ഞ, ഗംഗുഭായി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ സിനിമാലോകം കണ്ടത്.

Gangubai Kathiawadi Row: Alia Bhatt, Sanjay Leela Bhansali And Others  Issued Summons

ബൻസാലി പ്രൊഡക്ഷൻസ്, പെൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ അഥിതിവേഷത്തിലെത്തും. കാമത്തിപുരയിലെ ഗംഗുഭായിക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.

Alia Bhatt starrer Gangubai Kathiawadi to have world premiere at Berlinale  2022 | Entertainment News,The Indian Express

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News