ഹൈ സ്പീഡ് ട്രെയിൻ രാജ്യത്തിന് അനിവാര്യമെന്ന് കേന്ദ്രം

ഹൈ സ്പീഡ് ട്രെയിൻ രാജ്യത്തിന് അനിവാര്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിൽ ഹൈ സ്പീഡ് റെയിൽ കൊണ്ട് വരാനുള്ള പ്രാഥമിക ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ട്രാക്കിന് മുകളിലൂടെയായി ഹൈ സ്പീഡ് ട്രെയിനുകൾ കൊണ്ട് വരാനാണ് ശ്രമം.കേരളത്തിന്റെ കെ റെയില്‍ പദ്ധതിക്ക് സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി അനുമതി വൈകിപ്പിക്കുമ്പോഴാണ് ഇന്ത്യയിൽ  ഹൈ സ്പീഡ് ട്രെയിൻ അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി പറയുന്നത്.

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ കെ റെയിലിന് തടയിടാൻ ബിജെപി ശ്രമിക്കുമ്പോഴാണ് സമാന പദ്ധതി സ്വപ്നവുമായി കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയത്.

കെ റെയിലിനു സമാനമായി മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന ട്രെയിനുകൾ ഇന്ത്യയിൽ കൊണ്ട് വരുമെന്നും ഇതിന്റെ പ്രാഥമിക ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

നിലവിലുള്ള ഇന്ത്യൻ റെയിൽവേ ട്രാക്കിന് മുകളിലൂടെ സാമാന്തരമായി എലിവേറ്റഡ് ഹൈ സ്പീഡ് ട്രെയിൻ കൊണ്ട് വരുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഹൈ സ്പീഡ് ട്രെയിനുകൾ നിലവിൽ വരികയാണെങ്കിൽ ഇന്ത്യൻ റെയിൽവേ ട്രാക്ക് ചരക്ക് വണ്ടികൾക്ക് മാത്രമായി മാറ്റി വെക്കുമെന്നും കേന്ദ്ര മന്ത്രി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ചൈന, ജപ്പാൻ, തായ്‌വാൻ എന്നീ രാജ്യങ്ങളിലെ ഹൈ സ്പീഡ് ട്രെയിൻ സർവീസ് മാതൃകയിലാണ് ഇന്ത്യയിലും മാറ്റം കൊണ്ട് വരാൻ ആഗ്രഹിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.എന്നാൽ കേന്ദ്രം ഹൈ സ്പീഡ് സ്വപ്‌നങ്ങൾ കാണാൻ ആരംഭിച്ചതിന് ഏറെ നാൾ മുന്നേ കേരളം മുന്നോട്ട് വച്ച കേരള ബദൽ ആണ് കെ റെയിൽ.

യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ ഏറ്റവും വേഗത്തിൽ കേരളത്തിലുടനീളം സഞ്ചരിക്കാവുന്ന പ്രോജക്ട് സാങ്കേതിക കാരണങ്ങൾ ഉയർത്തിക്കാട്ടി തടയാനുള്ള ബിജെപി ശ്രമങ്ങൾ ശക്തമാകുന്നതിനിടെയാണ് സമാന ആശയവുമായി കേന്ദ്ര മന്ത്രി മുന്നോട്ട് വന്നിരിക്കുന്നത്.

ഹൈ സ്പീഡിന് പകരം കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് അനുവദിച്ചാൽ മതിയെന്ന് കോൺഗ്രസും ബിജെപിയും ആവർത്തിക്കുമ്പോഴാണ് ഹൈ സ്പീഡ് ട്രെയിൻ ഇന്ത്യക്ക് അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രിയും വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News