വഴുതനങ്ങ ഇഷ്ടമല്ലേ? പക്ഷേ ഇങ്ങനെയുണ്ടാക്കിയാൽ ആരായാലും കഴിച്ചുപോകും…

പലർക്കും അത്ര ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് വഴുതനങ്ങ. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ നമുക്ക് വഴുതനങ്ങ കൊണ്ടൊരു വെറൈറ്റി റെസിപ്പി പരീക്ഷിച്ചാലോ?

വേണ്ട സാധനങ്ങൾ

1.വഴുതനങ്ങ – ഒരു കിലോ

2.കടലമാവ് – ഒരു കപ്പ്

ഉപ്പ്, വെള്ളം – പാകത്തിന്

ടുമാറ്റോ സോസിന്

10 Tasty Vegan Eggplant Recipes

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.വെളുത്തുള്ളി – ആറ് അല്ലി

സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

5.തക്കാളി – ഒന്നരക്കിലോ, പൊടിയായി അരിഞ്ഞത്

ഒറീഗാനോ – ഒരു ചെറിയ സ്പൂൺ

ബേസിൽ – ഒരു ചെറിയ സ്പൂൺ

കുരുമുളകു പൊടിച്ചത്, ഉപ്പ്, പഞ്ചസാര – പാകത്തിന്

6.മൊസെറല്ല ചീസ് – ഒന്നര – രണ്ടു കപ്പ്

വഴുതനങ്ങ ഇഷ്ടമില്ലാത്തർ പോലും കഴിച്ചുപോകും, തയാറാക്കാം വഴുതനങ്ങ പാർമിജിയാന!  | egg plant parmigiana recipe | easy brinjal recipes | variety parmigiana  recipe

പാകം ചെയ്യുന്ന വിധം

വഴുതനങ്ങ അരയിഞ്ചു കനത്തിലുള്ള വട്ടങ്ങളായി അരിഞ്ഞു വയ്ക്കണം. രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു കട്ടിയുള്ള മാവു തയാറാക്കുക. വഴുതനങ്ങാക്കഷ്ണങ്ങൾ ഈ മാവിൽ മുക്കി വറുത്തു കോരി മാറ്റിവയ്ക്കണം.

എണ്ണയിൽ വെളുത്തുള്ളിയും സവാളയും വഴറ്റിയശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു ചെറിയ തീയിലാക്കി അരമണിക്കൂർ തിളപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങി മിക്സിയിൽ അരച്ചു വയ്ക്കണം. ഇതാണു ടുമാറ്റോ സോസ്.

ഒരു വലിയ ഡിഷിൽ ആദ്യം വറുത്ത വഴുതനങ്ങ നിരത്തണം. അതിനു മുകളിൽ ടുമാറ്റോ സോസ്. അതിനു മീതെ ചീസ് എന്നിങ്ങനെ പല ലെയറുകളായി നിരത്തണം. ഏറ്റവും മുകളിൽ ചീസ് വരാന്‍ ശ്രദ്ധിക്കണം.180 c ൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് ചെയ്തു ചൂടോടെ വിളമ്പാം. കഴിച്ചു നോക്കൂന്നേ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News