
പോക്സോ കേസിൽ ജാമ്യാപേക്ഷയുമായി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസന്‍ മാവുങ്കൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്ന് മോൻസന്‍ ജാമ്യാപേക്ഷയിൽ ആരോപിച്ചു.
പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി തനിക്കെതിരെ മൊഴി നൽകിയത് എന്നാണ് മോൻസൻ്റെ വാദം.
ജാമ്യഹർജി കോടതി പിന്നീട് പരിഗണിക്കും. പരാതിയെ തുടർന്ന് കഴിഞ്ഞ നവംബർ ഒന്നിന് അറസ്റ്റിലായ മോൻസന് കീഴ്ക്കോടതികൾ ജാമ്യം അനുവദിച്ചിരുന്നില്ല.മോൻസന്റെ കലൂരിലെ സൗന്ദര്യ വർധക ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ചതിന് എറണാകുളം നോർത്ത് പൊലീസാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here