നടൻ മമ്മൂട്ടിയുമായി തമിഴ് താരം മാധവൻ കൂടിക്കാഴ്ച്ച നടത്തി. ദുബായിൽ വച്ചാണ് മാധവൻ മമ്മൂട്ടിയെ സന്ദർശിച്ചത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ADVERTISEMENT
പുതിയ സിനിമ ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടിക്കും മാധവനും പ്രജേഷ് സെന്നിനും ഒപ്പം നിർമാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും കൂടിക്കാഴ്ച്ചയിൽ ഉണ്ടായിരുന്നു. മാധവന്റെ ആദ്യത്തെ സംവിധാന സംരംഭത്തിലെ സഹ സംവിധായകനാണ് പ്രജേഷ് സെന്‍. ‘റോക്കട്രി ദ നമ്പി ഇഫക്ട്’ എന്ന ചിത്രം ഒരുങ്ങുന്നുണ്ട്.
ഈ ചിത്രത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ടോ എന്നും പ്രേക്ഷകർ ചോദിക്കുന്നു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് മാധവൻ തന്നെയാണ്. ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.