അതിശൈത്യത്തിനിടയിലും ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നു

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പഞ്ചാബിന് പുറമെ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ബിജെപിയുടെ അമരത്ത്. കോണ്‍ഗ്രസിലെയും ബിജെപിയിലെയും വിമത നീക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

അതിശൈത്യത്തിനിടയിലും ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് ചൂട് ഉയരുകയാണ്. ഏത് വിധേനയും ഭരണം പിടിക്കുകയെന്നതാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിട്ടിരിക്കുന്നതെങ്കില്‍ ബിജെപിക്ക് അഭിമാന പോരാട്ടമായി മാറും ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ഉത്തരാഖണ്ഡില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നത്. രാഷ്ട്രീയ അസ്ഥിരതയ്ക്ക് വിരാമം ഇട്ട മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി തന്നെയാണ് ബിജെപിയുടെ മുഖം.

മറുവശത്ത് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്താണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ഹരീഷ് റാവത്തിനു പുറമേ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗണേഷ് ഗോദിയാല്‍, പ്രതിപക്ഷ നേതാവ് പ്രീതം സിങ് എന്നിവരും കോണ്‍ഗ്രസ് നിരയില്‍ നിര്‍ണായക സാന്നിധ്യം അതേസമയം മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയില്‍ വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ബി.ജെ.പി. അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബിജെപിക്ക് പരീക്ഷിക്കേണ്ടി വന്നത്. 2017-ല്‍ അധികാരം ലഭിച്ചതിനു ശേഷം ത്രിവേന്ദ്ര സിങ് റാവത്ത്,പിന്നീട് തീര്‍ഥ സിംഗ്, ഒടുവില്‍ പുഷ്‌കര്‍ സിങ് ധാമിയില്‍ എത്തി ബിജെപിയുടെ മുഖ്യമന്ത്രി പദം.

വികസനവും, നയങ്ങളും എന്നതിനെക്കാള്‍ ഉപരി കോണ്‍ഗ്രസിലെയും ബിജെപിയിലെയും വിമത നീക്കങ്ങള്‍ കൂടി നിര്‍ണായകമാകും. നിലവിലെ ബിജെപി MLA മാര്‍ക്കെതിരേയുള്ള വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കരുതുന്നത്. എന്നാല്‍, മോദി-ഷാ- ധാമി സഖ്യം ഭരണത്തുടര്‍ച്ചയ്ക്ക് വഴി ഒരുക്കും എന്നു തന്നെയാണ് ബിജെപി പ്രതീക്ഷ. ആംആദ്മിയും ബി.എസ്.പി.യും ചില മണ്ഡലങ്ങളില്‍ വിജയിക്കാനും സാധ്യത ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News