ലോകായുക്ത ഭേദ​ഗതി ഓർഡിനൻസ് ഒപ്പിട്ടത് ഗവർണർക്ക് ബോധ്യപ്പെട്ടത് കൊണ്ട് ; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍

ലോകായുക്ത ഭേദ​ഗതി ഓർഡിനൻസ് ഒപ്പിട്ടത് ഗവർണർക്ക് ബോധ്യപ്പെട്ടത് കൊണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍.

ഓർഡിനൻസുമായി ബന്ധപ്പെട്ട സംശയങ്ങൾ മുഖ്യമന്ത്രി ഗവർണറെ കണ്ട് ദൂരീകരിച്ചു. ഇത് ഗവർണർക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ഒപ്പിട്ടതെന്നും എം വി ​ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു .

ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയശേഷം മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News