
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈകോടതി സര്‍ക്കാരിനോട് നിലപാട് തേടി. തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം , വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്, വിചാരണക്ക് ഒരു മാസം കൂടി സമയം നീട്ടി നല്‍കിയ വിചാരണക്കോടതി നടപടി നീതീകരിക്കാനാവില്ലെന്നും അത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ നിലപാട് അറിയുന്നതിനായി മാറ്റി. നടപടിക്രമം പാലിക്കാതെയാണ് തുടരന്വേഷണം ആരംഭിച്ചത് എന്നതടക്കം ഒട്ടേറെ ആരോപണങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here