അണ്ടർ 19 ക്രിക്കറ്റിൽ ലോകകപ്പ് നേടിയ ടീമിലെ എല്ലാ അംഗങ്ങൾക്കും 40 ലക്ഷം രൂപ സമ്മാനം: ബിസിസിഐ

ഐ സി സി അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ എല്ലാ അംഗങ്ങൾക്കും 40 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ചു. ബി സി സി ഐ സെക്രട്ടറി ജെയ്ഷാ തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ശനിയാഴ്ച ആന്റിഗ്വയിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ അഞ്ചാം കിരീടത്തിൽ മുത്തമിട്ടത്.

190 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇംഗ്ലണ്ടിനെ 6 വിക്കറ്റ് നഷ്ടത്തിൽ 14 പന്ത് ബാക്കി നിൽക്കെയായിരുന്നു ഇന്ത്യൻ ടീം മറികടന്നത്. ടീമിന്റെ ഐതിഹാസിക വിജയത്തിനു പിന്നാലെയാണ് പാരിതോഷിക പ്രഖ്യാപനം. സപ്പോർട്ട് സ്റ്റാഫിലെ എല്ലാ അംഗങ്ങൾക്കും 25 ലക്ഷം രൂപ നൽകുമെന്നും ജെയ്ഷാ വ്യക്തമാക്കി.

മികച്ച ടീമിന് പാരിതോഷികം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും ടീമംഗങ്ങൾ അഭിമാനം കൊള്ളിച്ചുമെന്നും ജെയ്ഷാ ട്വീറ്റ് ചെയ്തു. അണ്ടർ 19 ടീമിന്റെ പ്രയത്നങ്ങൾ വിലമതിക്കാനാകാത്തതാണെന്നും ഈ ക്യാഷ് അവാർഡ് ഒരു ടോക്കൺ മാത്രമാണെന്നും ബി സി സി ഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി ആശംസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News