വെറും മൂന്ന് ചേരുവകൾ മതി; തേങ്ങാപ്പാല്‍ കിണ്ണത്തപ്പം റെഡി…

ഓരോ ദിവസവും ചായയ്‌ക്കൊപ്പം എന്തുണ്ടാക്കുമെന്നാലോചിച്ച് നിങ്ങൾ തലപുകയ്ക്കാറുണ്ടോ? എന്നാൽ എളുപ്പത്തിനൊരു പലഹാരം ഉണ്ടാക്കി നോക്കിയാലോ? ഇതാ വെറും മൂന്ന് ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരം.

വെറും 3 ചേരുവകള്‍,പതിനഞ്ച് മിനിറ്റ്‌.. ഇതാ ഒരു അടിപൊളി നാലുമണി പലഹാരം |  Simple Snacks for evening tea

ആവശ്യമായ സാധനങ്ങള്‍

അരിപ്പൊടി- 3 കപ്പ്
പഞ്ചസാര- അര കപ്പ്
തേങ്ങാപ്പാല്‍- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കിണ്ണത്തപ്പം തയ്യാറാക്കാൻ ഇനി എന്തെളുപ്പം. - Tasty Recipes

വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാം. അത്യാവശ്യം കട്ടിയിലുള്ള ഈ മിശ്രിതത്തിലേക്ക് വളരെ കുറച്ച് ജീരകം ചേര്‍ക്കുക.

അടിഭാഗം കട്ടിയുള്ള ഒരു പരന്ന പാത്രത്തിലേക്ക് ഈ മാവ് നന്നായി ഇളക്കി ഒഴിക്കുക. ഇത് ആവിയില്‍ വച്ച് വേവിച്ചെടുക്കുക. വെന്ത് വരുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ചായയുടെ കൂടെ കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here