വനിതാ ഐപിഎൽ ഉടൻ തുടങ്ങുമെന്ന് ബിസിസിഐ

വനിതാ ഐപിഎൽ ഉടൻ തുടങ്ങുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. അതിനുള്ള ഒരുക്കങ്ങളെല്ലാം ബിസിസിഐ നടത്തുന്നുണ്ടെന്നും ആരാധകരുടെയും താരങ്ങളുടെയും താത്പര്യം ഇതിനു ശക്തി പകർന്നിട്ടുണ്ടെന്നും ജയ് ഷാ പറഞ്ഞു. വരുന്ന സീസൺ മുതൽ വനിതാ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും അറിയിച്ചിരുന്നു.

ഐപിഎൽ പോലെ ഒരു വനിതാ ടി-20 ലീഗ് നടത്താനുള്ള ശ്രമങ്ങൾ ബിസിസിഐ നടത്തുന്നുണ്ട്. ആരാധരും താരങ്ങളും വനിതാ ടി-20 ചലഞ്ചിനോട് കാണിക്കുന്ന താത്പര്യം ഇതിനു ശക്തി പകർന്നിട്ടുണ്ട്.”- ജയ് ഷാ പറഞ്ഞു.

ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താൻ എന്നീ ടീമുകൾ ഉൾക്കൊള്ളുന്ന ചതുർരാഷ്ട്ര ടൂർണമെൻ്റ് എന്ന പിസിബിയുടെ ആശയം ഹ്രസ്വകാല വാണിജ്യാശയമാണെന്നും ജയ് ഷാ പറഞ്ഞു. അത്തരം ആശയങ്ങൾക്ക് പകരം ടെസ്റ്റ് മത്സരങ്ങൾ പ്രാധാന്യം നൽകി ക്രിക്കറ്റിനെ വ്യാപിപ്പിക്കാനാണ് ശ്രമം. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുന്നതിനായി കാത്തിരിക്കുകയാണ് എന്നും ജയ് ഷാ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News