ഗോശ്രീ പാലത്തില്‍ നിന്ന് ചാടിയ യുവാവിനായി തെരച്ചില്‍ തുടരുന്നു

ഗോ ശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവാവിനായി സ്‌കൂബ ടീമും കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

രാവിലെ ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച യുവാവ് ഗോശ്രീ ഒന്നാം പാലത്തിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇവിടെയിറങ്ങിയ ഉടനെ യുവാവ് കായലിലേക്ക് ചാടുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ചാടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News