കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ യു എ ഇ താല്‍പര്യം പ്രകടിപ്പിച്ചു; മന്ത്രി പി രാജീവ്

കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ യു എ ഇ താല്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു വ്യവസായ മന്ത്രി പി രാജീവ്. ഇതേക്കുറിച്ചു കൂടിയാലോചന നടത്താന്‍ ഉടന്‍ തന്നെ യു എ ഇ യിലെ ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തുമെന്നും പി രാജീവ് പറഞ്ഞു. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായില്‍ സംഘടിപ്പിച്ച കേരള നിക്ഷേപക സംഗമം കേരളത്തിലേക്ക് നിക്ഷേപം കൊണ്ട് വരുന്നതിന് ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ നിക്ഷേപ സൗഹൃദ സമീപനം സംരംഭകരെ ആകര്‍ഷിക്കും. പ്രവാസി സംരംഭകര്‍ക്ക് നിക്ഷേപ പദ്ധതികളെ പരിചയപ്പെടുത്തുന്നതിനും സംശയ നിവാരണങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുമെന്നും പി രാജീവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here