മലയാളം മിഷൻ ഡയറക്ടറായി മുരുകൻ കാട്ടാക്കട ചുമതലയേറ്റു

മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്.

May be an image of 12 people, beard, people standing and indoor

ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്നാണ് എൻ്റെ എളിയ വിചാരം; മുരുകൻ കാട്ടാക്കട

ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്നാണ് താന്‍ കരുതുന്നതെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു.

എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

സുഹൃത്ത്ക്കളെ,

മലയാളം മിഷൻ്റെ ഡയറക്ടറായി ചുമതലയേറ്റു. ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്നാണ് എൻ്റെ എളിയ വിചാരം. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

“മാതൃമലയാളം ലോകമലയാളം “

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here