ഇടക്കാല ഉത്തരവ് തുടരും; മീഡിയവണ്‍ സംപ്രേഷണവിലക്കില്‍ വിധി നാളെ

മീഡിയവണ്‍ സംപ്രേഷണവിലക്കില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. വിലക്ക് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. നാളെ 10.15ന് തുറന്ന കോടതിയില്‍ കേസില്‍ വിധി പറയും. ജസ്റ്റിസ് എന്‍. നഗരേഷാണ് വിധി പറയുന്നത്.

മീഡിയവണ്ണിനു വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാറാണ് കേസില്‍ ആദ്യം വാദമുന്നയിച്ചത്. നടപടി നിയമവിരുദ്ധമാണ്. ലൈസന്‍സ് നേരത്തെ നല്‍കിയതാണ്. അതു പുതുക്കാനുള്ള അപേക്ഷയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത്. എല്ലാവിധ നടപടിക്രമങ്ങളും പാലിച്ചാണ് മീഡിയവണ്‍ മുന്നോട്ടുപോയത്. എന്നാല്‍, ഏകപക്ഷീയമായി കേന്ദ്രം തീരുമാനമെടുക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമായ നടപടിയാണ്. സുപ്രിംകോടതി വിധികളുടെ ലംഘനമാണെന്നും എസ്. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.

കേസില്‍ കക്ഷിചേര്‍ന്ന മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂനിയനും വേണ്ടി ഹാജരായ അഡ്വ. ജെ.ജി ബാബുവും വിശദമായ വാദം നടത്തി. ഈ കേസില്‍ നിലവില്‍ മാധ്യമസ്വാതന്ത്ര്യം എന്ന വിഷയം നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം നിരവധി തൊഴിലാളികളുടെ ജീവിതപ്രശ്നവും അഭിഭാഷകന്‍ ഉന്നയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News