കേന്ദ്ര സർവീസിൽ 8.75 ലക്ഷം ഒഴിവുകൾ; അവസരങ്ങൾ നികത്താതെ കേന്ദ്രസർക്കാർ

കേന്ദ്ര സർവീസുകളിൽ 8,75,158 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന കണക്കുകൾ പുറത്ത്. രാജ്യത്തെ യുവജനങ്ങൾ തൊഴിലിലായ്മ മൂലം പൊറുതിമുട്ടുമ്പോഴാണ് ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത്. രാജ്യസഭയിൽ വി ശിവദാസൻ എംപി യുടെ ചോദ്യത്തിന് മറുപടിയിലാണ് കേന്ദ്ര സർവീസുകളിൽ ഇത്രയധികം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി തെളിഞ്ഞത്.

രാജ്യത്ത് തൊഴിലായ്മ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർവീസിലേക്കുള്ള 8,75,158 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.
രാജ്യ സഭയിൽ ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് യൂണിയൻ പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ് & പെൻഷൻസ് വകുപ്പ് സഹ മന്ത്രി ഡോ. ജിതേന്ദ്ര സിങ് നൽകിയ മറുപടിയിലാണ് കേന്ദ്ര സർവീസുകളിൽ ഇത്രയധികം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായി വെളിപ്പെട്ടത്. ഗ്രൂപ്പ് എ വിഭാഗത്തിൽ 21,255 ഒഴിവുകളും, ഗ്രൂപ്പ് സി വിഭാഗത്തിൽ 7,56,146 തസ്തികകളുമാണ് ഒഴിഞ്ഞ് കിടക്കുന്നത്.

അതേസമയം, ഇന്ത്യൻ റെയിൽവേയിൽ മാത്രം റെയിൽവേയിൽ 2,65,547 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മുറുപടി നൽകിയിരുന്നു.

2177 ഗസറ്റഡ് തസ്തികകളും 263370 നോൺ ഗസറ്റഡ് തസ്തികകളും ഉൾപ്പെടെ ആകെ 2,65,547 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത് . റെയിൽവേയുടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്ക് എതിരെ ബിഹാറിലും ഉത്തർപ്രദേശിലും വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോഴാണ് വൻ തോതിലുള്ള തസ്തിക ഒഴിവുകൾ ഇന്ത്യൻ റെയിൽവേയിൽ ഉണ്ടെന്ന കണക്കുകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്ര സർവിസിലേക്ക് 8,75,158 ഒഴിവുകൾ കൂടി നികത്താനുണ്ടെന്ന വിവരം പുറത്ത് വരുന്നത്.തൊഴിൽ വിഷയവുമായി ബന്ധപ്പെട്ട യുവജന പ്രതിഷേധങ്ങൾ ഇന്ത്യയിലുടനീളം വ്യാപിക്കുമ്പോഴാണ് 8 ലക്ഷത്തോളം തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തതെ കേന്ദ്ര സർക്കാർ ഒഴിഞ്ഞു മാറുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News