കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍
കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ താമസവിസ അനുവദിക്കണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍ കമ്പനികള്‍.ഈ നിര്‍ദ്ദേശത്തിലൂടെ വിദേശനിക്ഷേപകരെയും ബിസിനസ്സ് അവസാനിപ്പിച്ചവരെയും മറ്റ് രാജ്യങ്ങളിലേയ്ക്ക് ബിസിനസ്സുകള്‍ മാറ്റുകയോ ചെയ്തവരെയും തിരിച്ച് കുവൈത്തിലേയ്ക്ക് എത്തിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
വിദേശ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുക, പത്ത് വര്‍ഷത്തേയ്ക്ക് ദീര്‍ഘകാല താമസവിസ അനുവദിക്കുക തുടങ്ങിയവാണ് പ്രധാന നിര്‍ദേശങ്ങള്‍. നിക്ഷേപകര്‍ക്കുള്ള സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുക, നിക്ഷേപകര്‍ക്ക് സന്ദര്‍ശ വിസ നടപടികള്‍ ലഘൂകരിക്കുക, വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കുകയും അതിനനുസരിച്ച് താമസാനുമതി നല്‍കുകയും ചെയ്യുക, പ്രാദേശിക സ്പോണ്‍സര്‍ക്ക് നല്‍കേണ്ട തുകയുടെ ശതമാനം കുറക്കുക, തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ സുഗമമാക്കുക എന്നെ നിർദേശങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്.
സര്‍ക്കാര്‍ കമ്പനികള്‍ ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് സര്‍വെയുടെ ഭാഗമായി സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തയാറാക്കിയ ചോദ്യാവലിയുടെ പ്രതികരണമായാണ്.
ഇതുവഴി വിദഗ്ധരായ പ്രതിഭകളെ കുവൈത്തിലേയ്ക്ക് എത്തിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.