മേശ മുതല്‍ മേല്‍ക്കൂരവരെ ഐസ് ; ശ്രദ്ധേയമായി ഇഗ്ലു കഫേ

കഫേയിലെ മേശയും കസേരയും എന്തിന് ഏറെ പറയുന്നു മേല്‍ക്കുരവരെ ഐസ് കൊണ്ട് നിർമ്മിതം. ഇവിടെയിരുന്നു ചൂട് ചായ കുടിക്കാന്‍ തോന്നാത്തവര്‍ വളരെ ചുരുക്കമാണ്. ഇങ്ങനൊരു സ്ഥലം എവിടേ ഇന്നലെ … ഈ കഫേയുള്ളത് ഇന്ത്യയില്‍ തന്നെയാണ്, അതെ ജമ്മുകാശ്മീരിലെ ഗുല്‍മാര്‍ഗിലാണ് ഈ കഫേ ഉള്ളത്.

എസ്‌കിമോസ് ഉപയോഗിക്കുന്ന ഇഗ്ലു, അല്ലെങ്കില്‍ സ്നോഹൗസ് മാതൃകയിലാണ് ഗുല്‍മാര്‍ഗില്‍ ഇഗ്ലുകഫേ നിര്‍മിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇഗ്ലു കഫേ യാണ് ഇതെന്നാണ് കഫേ ഉടമസ്ഥര്‍ അവകാശപ്പെടുന്നത്. 37.5 അടി ഉയരവും 44.5 അടി വ്യാസത്തിലുമാണ് കഫേ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കഫേയുടെ ഉടമസ്ഥന്‍ സയ്യിദ് വസീം ഷാ ഒരു സഞ്ചാരിയാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയപ്പോഴാണ് ഇത്തരത്തിലൊരു കഫേ ഞാന്‍ ആദ്യമായി കാണുന്നത്. അവിടെ സഞ്ചാരികള്‍ക്ക് ഉറങ്ങാനുള്ള സൗകര്യമുള്ള ഇഗ്ലു ഹോട്ടലുകളുമുണ്ട്. ഗുല്‍മാര്‍ഗില്‍ നന്നായി മഞ്ഞുവീഴ്ചയുണ്ടാകുന്ന സ്ഥലമാണ്. ഇവിടം സന്ദര്‍ശിക്കാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്. എന്തുകൊണ്ടു ഇവിടെ ഇത്തരമൊരു ആശയം നടപ്പാക്കിക്കൂടാ എന്ന ചിന്തയില്‍ നിന്നാണ് ഇഗ്ലു കഫേ നിര്‍മിച്ചതെന്ന് സയ്യിദ് വസീം ഷാ പറഞ്ഞു.

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രകാരം ഏറ്റവും വലിയ ഇഗ്ലൂ കഫേ സ്വിറ്റ്സര്‍ലന്‍ഡിലാണെന്നും അതിന്റെ ഉയരം 33.8 അടിയും വ്യാസം 42.4 അടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞാനുണ്ടാക്കിയത് അതിനേക്കാള്‍ വലുതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇഗ്ലു കഫേയില്‍ 10 ടേബിളുകള്‍ ഉണ്ട്. ഒരേ സമയം 40 പേര്‍ക്ക് ഭക്ഷണം കഴിക്കാം. ആടിന്റെ തൊലിയാണ് ഇരിപ്പിടത്തിലും മേശയിലുമെല്ലാം കവറായി ഉപയോഗിച്ചിരിക്കുന്നത്. ഈ കഫേയില്‍ രണ്ട് വിഭാഗങ്ങളുണ്ട് . ഒന്ന് ഇരിപ്പിടത്തിനും മറ്റൊന്ന് ചുമര്‍ കൊത്തുപണികള്‍ക്കുമായുള്ള ആര്‍ട്ട് സ്പേസിനുമായുമാണ്.

64 ദിവസം 25 പേര്‍ ചേര്‍ന്ന് രാവും പകലും പണിയെടുത്താണ് കഫേ പൂര്‍ത്തിയാക്കിയതെന്നും ഉടമസ്ഥന്‍ പറഞ്ഞു. അഞ്ചടി കനമുള്ള കഫേ മാര്‍ച്ച് 15 വരെ പൊതുജനങ്ങള്‍ക്കായി തുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഫേ ഉടമസ്ഥന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News