ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസഡറായി നടൻ അക്ഷയ്കുമാർ

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൻ്റെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാർ. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് താരത്തെ ബ്രാൻഡ് അംബാസിഡറാക്കിയത്. ഇക്കാര്യം അഭ്യർത്ഥിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അക്ഷയ് കുമാറുമായി ചർച്ച നടത്തിയിരുന്നു. അതിനുശേഷം താരം ആ അഭ്യർത്ഥന സ്വീകരിക്കുകയായിരുന്നു.

ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ വസതിയിൽ  മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി താരം കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയ്ക്കിടെ, വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് താരം ധാമിക്ക് ആശംസകൾ നേർന്നു.

അതേസമയം, ഉത്തരാഖണ്ഡിൽ വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുവീടാന്തരം കയറി പ്രചാരണം നടത്തുകയാണ് ധാമി. ഫെബ്രുവരി 14 ന് ആണ് ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കും.

അതേസമയം, അധികാരത്തിൽ എത്തിയാൽ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനൊപ്പം, ടൂറിസത്തിന് വിപുലമായ ഉത്തേജനം നൽകുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു. ഹരിദ്വാറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News