മദ്യപിച്ച് ബഹളം വെച്ചു, പൊലീസിന് നേരെ ആക്രമണം; പ്രതി പിടിയിൽ

കാസർഗോഡ് പൊലീസിന് നേരെ ആക്രമണം. ബാറിൽ മദ്യപിച്ച് ബഹളം വെച്ച അണങ്കൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസിനെ ആക്രമിച്ചത്. പ്രതി പിടിയിൽ.

കാസർഗോഡ് ടൗൺ എസ് ഐ വിഷ്ണു പ്രസാദ്, ഡ്രെവർമാരായ സജിത്ത് , സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബുരാജ് എന്നിവർക്ക് പരുക്കേറ്റു. നിരവധി കേസുകളിൽ പ്രതിയാണ് മുന്ന എന്ന മുനീർ. ബാറിൽ വെച്ച് മദ്യപിച്ച് ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനെ ഇയാൾ അക്രമിക്കുകയായിരുന്നു.

കാർ തകർത്ത് കാറിന്റെ വൈപ്പർ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച മുനീറിനെ ബലം പ്രയോഗിച്ചാണ് പൊലീസ് കീഴടക്കിയത്. പരിക്കേറ്റ പോലീസുകാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും , പൊലീസുകാരെ അക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News