അമ്പലമുക്കിലെ കൊലപാതകം; നിര്‍ണ്ണായകമായ തെളിവുമായി പൊലീസ്

അമ്പലമുക്ക് സസ്യോദ്യാനത്തിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് നിര്‍ണ്ണായകമായ തെളിവ് ലഭിച്ചു. കൊലപാതകിയുടേത് എന്ന് സംശയിക്കുന്ന വിരലടയാളം ആണ് ഫിംഗര്‍പ്രിന്‍റ് ബ്യൂറോക്ക് ലഭിച്ചത്. അതിനിടെ അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലപ്പെടുത്തി.

അമ്പലമുക്ക് സസ്യോദ്യാനത്തിലെ ജീവനക്കാരി വിനീതയുടെ ദുരൂഹ കൊലപാതകത്തിലാണ് പൊലീസിന് നിര്‍ണ്ണായകമായ തെളിവ് ലഭിച്ചത്. കൊലപാതകിയുടെത് എന്ന് സംശയിക്കുന്ന വിരലടയാളം സംഭവം നടന്ന സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചു. കൊലയ്ക്ക് ശേഷം പ്രതി തന്നെ മൃതദേഹം ഒരു ഫ്ളക്സ് ഉപയോഗിച്ച് മൂടിയിരുന്നു. അതില്‍ നിന്നാണ് വിരലടയാളം ഫിംഗര്‍പ്രിന്‍റ് ബ്യൂറോ വേര്‍തിരിച്ച് എടുത്തത്. കേസില്‍ സൈബര്‍ തെളിവുകളും , സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ് .

അതിനിടെ കേസന്വേഷിക്കുന്ന സംഘം വിപുലപ്പെടുത്തി. കണ്‍ട്രോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ധിന്‍രാജിന്‍റെ നേതൃത്വത്തില്‍ ഉളള സംഘത്തില്‍ പേരൂര്‍ക്കട, മണ്ണന്തല സര്‍ക്കിള്‍ ഇന്‍സ്പെക്ടറമാരും, നിരവധി സമ്പ് ഇന്‍സ്പെക്ടറമാരും സൈബര്‍ വിദ്ഗ്ദരും , പ‍ഴയ ഷാഡോ സംഘാഗംങ്ങളും ഉണ്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുളള ക‍ഴുത്തിലെറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here