നിയന്ത്രണം കുറയുമോ? കൊവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. ലോക്ക്ഡൗണിന് സമാനമായുള്ള നിയന്ത്രണം ഞായറാഴ്ച ഏര്‍പ്പെടുത്തിയത് പിൻവലിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.

സ്കൂളുകളിൽ എല്ലാ ക്ലാസുകളും വൈകീട്ട് വരെ ആക്കുന്ന കാര്യത്തിലും തീരുമാനം എടുത്തേക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയെയും സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കിയേക്കും. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകന യോഗം ചേരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News