ദിലീപിന്റെ ശബ്ദസാംപിള്‍ ഇന്ന് ശേഖരിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്‍റെ ശബ്ദസാംപിള്‍ ഇന്ന് ശേഖരിക്കും. ദിലീപിന്‍റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരുടെ ശബ്ദസാംപിളും ശേഖരിക്കും.
കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്താന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം, ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ സംഭാഷണങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കാണ് ക്രൈംബ്രാഞ്ച് ശബ്ദസാംപിള്‍ ശേഖരിക്കുന്നത്. ദിലീപ് ശബ്ദ സാംപിള്‍ നല്‍കാന്‍ എത്തുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News