മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ വിധി ഇന്ന്

മീഡിയാവൺ ചാനലിൻ്റെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ചാനൽ അധികൃതർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

ചാനലിന് സംപ്രേഷണം തുടരാമെന്നുള്ള ഇടക്കാല ഉത്തരവിൻ്റെ കാലാവധിയും ഇന്നവസാനിക്കും. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതാനാവില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഇന്നലെ വാദത്തിനിടെ വ്യക്തമാക്കിയിരുന്നു . എന്നാൽ കേന്ദ്ര സർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റമാണെന്ന് ഹർജിക്കാർ വാദിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചാനലിനെതിരെ ഇക്കാലയളവിൽ യാതൊരു പരാതിയും ഉയർന്നിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സംപ്രേഷണം വിലക്കിയ തീരുമാനത്തിൽ കോടതി ഇടപെടരുതെന്നാണ് കേന്ദ്ര സർക്കാരിൻ്റെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News