
തിരുവനന്തപുരം നഗരസഭയില്‍ ഭവനരഹിതര്‍ക്ക് വീട് നല്‍കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് നേതാക്കള്‍ക്കും കൈക്കൂലി. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം ഇരുപത്തി അയ്യായിരും രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കെപിസിസിക്ക് പരാതി. കേസ് ഒതുക്കി തീര്‍ക്കാന്‍ ഡിസിസി നേതൃത്വത്തിന്റെ നീക്കം. മേരിപുഷ്പം കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചു.
തിരുവനന്തപുരം നഗരസഭയുടെ ഭൂരഹിത പുനരധിവാസ പദ്ധതിയിലെ കുന്നുകുഴി വാര്‍ഡിലെ ഗുണഭോക്ത പട്ടികയിലെ ഒന്നാം പേരുകാരാണ് കെപിസിസിക്ക് പരാതി നല്‍കിയത്. പരാതിക്കാരി വാങ്ങി നല്‍കുന്ന സ്ഥലത്ത് വീടുവെയക്കാന്‍ അനുവദിക്കണമെങ്കില്‍ 25,000 രുപ കൈക്കൂലി തരണമെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ മേരിപുഷ്പം ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും വാര്‍ഡ് പ്രസിഡന്റും അടക്കമുള്ള നേതാക്കളുടെ അറിവോടെയാണ് മേരി പുഷ്പത്തിന്റെ ഈ കച്ചവടം.മേരിപുഷ്പം കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചു.
ഐഎന്‍ടിയുസി ഹെഡ്‌ലോഡ് യൂണിയന്‍ തൊഴിലാളികൂടിയായ ഭര്‍ത്താവും പരാതിക്കാരിയും ചേര്‍ന്ന്
ഗത്യന്തരമില്ലാതെ കെപിസിസിക്ക് നേരിട്ട് പരാതി നല്‍കി. ഈ പരാതി അന്വേഷിക്കാന്‍ ഡിസിസി നേതൃത്വം ചുമതലപ്പെടുത്തിയിട്ടും പരിഹാരമായില്ല. മാത്രമല്ല പരാതി പിന്‍വലിച്ച് മേരിപുഷ്പത്തെ സംരക്ഷിക്കാനുള്ള നീക്കങ്ങളും ഡിസിസി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here