എല്ലാം ശരിയാകും… മുഖ്യമന്ത്രിയുടെ ഉറപ്പ് യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തില്‍ വടക്കുംതലക്കാരന്‍

എല്ലാം ശരിയാകുമെന്ന് പാലിയേറ്റീവ് ദിനത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി വടക്കുംതല കുറ്റിവട്ടം മല്ലയില്‍ വീട്ടില്‍ മില്‍ഹാനും കുടുംബവും. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടപ്പിലായ ഷെറഫിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ആശ്രിതനിയമനം വഴി സര്‍ക്കാര്‍ മകന് ജോലി നല്‍കിയത്.

2020 ജനുവരിയിലാണ് മകന് ആശ്രിത നിയമനം നല്‍കണമെന്നാവശ്യവുമായി ഷെറഫ് പാലിയേറ്റീവ് ദിനത്തില്‍ ആമ്പുലന്‍സില്‍ എത്തിയത് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആമ്പുലന്‍സില്‍ കയറി ഷെറഫിനെ കാണുകയും അപേക്ഷ പരിഗണികികാമെന്ന് ഉറപ്പും നല്‍കി. നിവേദനം കൈപറ്റിയപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിക്കുകയായിരുന്നു.

ഇന്നലെ ഷെറഫിന്റെ മകന്‍ മിന്‍ഹാന്‍ ഓച്ചിറ പഞ്ചായത്ത് ഓഫീസില്‍ എല്‍.ഡി ക്ലര്‍ക്കായി ചുമതലയേറ്റു. ആശ്രിതനിയമനവ്യവസ്ഥ പ്രകാരം നിലവിലെ ചട്ടങ്ങള്‍ ഇളവു ചെയ്താണ് ജോലി.തനിക്കു തന്ന വാക്ക് പാലിച്ച് തന്റെ കുടുമ്പത്തോട് സര്‍ക്കാര്‍ നീതി പുലര്‍ത്തിയെന്ന് ഷറഫ് പറഞ്ഞു.മുഖ്യമന്ത്രിക്ക് ആയിരം നന്ദി പറയുകയാണ് മില്‍ഹാനും.

തദ്ദേശ വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കായ ഷറഫ് നാലുവര്‍ഷം മുമ്പുണ്ടായ അപകടത്തില്‍പ്പെട്ടാണ് കിടപ്പിലായത്. ആറാട്ടുപുഴ പഞ്ചായത്തില്‍ ജോലിചെയ്യവെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുംവഴി സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ല് തകര്‍ന്നു. സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. രണ്ടുവര്‍ഷം കഴിഞ്ഞ് സംസാരശേഷി തിരിച്ചുകിട്ടിയെങ്കിലും എഴുന്നേല്‍ക്കാനായില്ല.
വീട്ടമ്മയായ ഭാര്യ മുംതാംസ് മിഷ, മക്കളായ മില്‍ഹാന്‍, ലിമ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷറഫ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here