ഡിസിസി പുന:സംഘടനാ പട്ടികയിൽ ഉൾപ്പെടുത്താൻ ക്രിമിനൽ കേസ് പ്രതികളെ തിരിച്ചെടുത്തു

ഡി സി സി പുന:സംഘടനാ പട്ടികയിൽ ഉൾപ്പെടുത്താൻ, കോഴിക്കോട്ട് മാധ്യമ പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രിതികളുടെ സസ്പെൻഷൻ റദ്ദാക്കിയത് വിവാദമാകുന്നു. ക്രിമിനൽ കേസിൽ പ്രതികളായ രണ്ട് പേരെ തിരിച്ചെടുക്കും വരെ പട്ടിക വൈകിപ്പിച്ചെന്നും ആക്ഷേപം.

നേതാക്കളുടെ ഇഷ്ടക്കാരെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവും തർക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ഡി സി സി  പുന:സംഘടനയ്ക്കുള്ള സാധ്യതാ പട്ടിക സമർപ്പിക്കുന്നത് തൊട്ടുമുമ്പാണ് കോഴിക്കോട്ട്,  മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി നടപടി എടുത്ത കോൺഗ്രസ് നേതാക്കളുടെ സസ്പെൻഷൻ നേതൃത്വം റദ്ദാക്കിയത്.

മാങ്കാവ് ബ്ലോക്ക് പ്രസിഡൻ്റായിരുന്ന ജി സി പ്രശാന്ത് അരക്കിണർ മണ്ഡലം പ്രസിഡൻ്റായിരുന്ന രാജീവൻ തിരുവച്ചിറ എന്നിവരെ  തിരിച്ചെടുത്തു. ക്രിമിനൽ കേസിൽ പ്രതികളായവരെ ഡി സി സി ഭാരവാഹിയാക്കുന്നതിനെതിരെ ചില നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.

സസ്പെൻഷൻ റദ്ദാക്കി ഇവരെ ഉൾപ്പെടുത്താനാണ് പട്ടികാസമർപ്പണം വൈകിച്ചതെന്നും ആക്ഷേപം ഉയരുന്നു. മൂന്ന് മാസം തികയും മുമ്പാണ് ഇഷ്ടക്കാരുടെ സസ്പെൻഷൻ റദ്ദാക്കിയതും ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതെന്നുമാണ് ആക്ഷേപം.

ഇതിന് പുറമെ ഡി സി സി പ്രസിഡൻ്റിൻ്റേയും ചില നേതാക്കളുടേയും ഇഷ്ടക്കാരെ പട്ടികയിൽ ഉൾപ്പെടുത്തിയതും തർക്കത്തിനിടയാക്കി. 50 പേരെ തെരഞ്ഞെടുക്കാൻ 76 പേരുടെ പട്ടികയാണ് ഡി സി സി തയ്യാറാക്കി കെ പി സി സി യ്ക്ക് നൽകിയതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. 26 ബ്ലോക്ക് പ്രസിഡൻ്റുമാർക്കായി 51 പേരുടെ പട്ടികയും കൈമാറി. ഇതിലും ജില്ലാ നേതാക്കളുടെ ഇഷ്ടക്കാരാണെന്ന് ആക്ഷേപമുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here