രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ദുർബലമാകുന്നു. പ്രതിദിന കേസുകൾ ഗണ്യമായി കുറഞ്ഞു. 24 മണിക്കൂറിനിടെ 67,597 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
40 ദിവസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. അതേസമയം മരണം വീണ്ടും ആയിരം പിന്നിട്ടു. 1188 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.02 ശതമാനമായി ആയി കുറഞ്ഞിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 9,94,891 ആളുകളാണ് ചികിത്സയിൽ തുടരുന്നത്. പുതിയ കണക്ക് പ്രകാരം കർണാടകത്തിൽ 6,151 കേസുകളും, തമിഴ്നാട്ടിൽ 5,104 കേസുകളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 6,436 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here