നോട്ടീസ് കിട്ടിയിട്ടില്ല; സമന്‍സ് വന്നാല്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് സ്വപ്‌ന സുരേഷ്

സമന്‍സ് വന്നാല്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപിന സുരേഷ്. ഇഡി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് നിങ്ങള്‍ പറഞ്ഞാണ് അറിഞ്ഞത്എന്റെ ഇമെയിലിന് ടെക്നിക്കല്‍ പ്രശ്നം ഉണ്ട്. അത് കാരണം നോട്ടീസ് കിട്ടിയിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കും. കേസിന്റെ ഭാഗമാണോ, പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിലാണോ ഇഡി വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ അന്വേഷണ ഏജന്‍സിയുമായി സഹകരിക്കും. ജുഡിഷ്യറിയില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ടുപോവും. ഞാന്‍ എന്റെ ഭാഗത്ത് നിന്ന് ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here