നെടുമങ്ങാട് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു

നെടുമങ്ങാട് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോൺ. ഡി (50) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ CSLTC – ആയി പ്രവർത്തിക്കുന്ന സ്ഥലത്ത് ആണ് സംഭവം.  ഇന്ന് രാവിലെ നെഴ്സ് ഇന്‍ജക്ഷൻ എടുക്കാൻ വന്നപ്പോഴാണ് റൂമിൽ ട്രിപ്പ് ഇടുന്ന കമ്പിയിൽ തോർത്തിൽ  തുങ്ങിയ നിലയില്‍ ഇയാളെ കണ്ടത്.

3 ദിവസമായി ഇയാൾ കൊവിഡ് ആയി എത്തിയിട്ട്.  പ്രമേഹരോഗിയായ ജോണിന്‍റെ  കാലിൽ മുറിവ് ഉണ്ടായിരുന്നു. അതേസമയം മരണകാരണം വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News