ജെ.എന്‍.യുവിന്റെ വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ. ശാന്തിശ്രീ പണ്ഡിറ്റിന്റെ കാഴ്ചപ്പാടുകളും ചിന്തകളും വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിന്റെ തുടക്കമാണെന്ന് ജോൺ ബ്രിട്ടാസ് എം പി.JNU വൈസ് ചാൻസലറായ പ്രൊഫസർ ഡോ. ശാന്തിശ്രീ പണ്ഡിറ്റിന്റെ ട്വീറ്റ് പങ്ക് വെച്ചുകൊണ്ടാണ് ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചത്.
ജെ എൻ യു വിന് ആദ്യമായി വനിതാ വൈസ് ചാൻസലർ. ജെ എൻ യു വിന്റെ ആദ്യ വനിതാ വൈസ് ചാൻസലറായി പ്രൊഫസർ ഡോ. ശാന്തിശ്രീ പണ്ഡിറ്റിനെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാഷ്ട്രപതി ഈ നിയമനത്തിന് അംഗീകാരം നൽകി. അടുത്ത അഞ്ചുവർഷം ജെ എൻ യു വിന്റെ അക്കാദമികനേതൃത്വം ഈ വനിതയ്ക്കായിരിക്കും.ജെ.എന്‍.യുവിന്റെ ആദ്യ വനിതാ വൈസ് ചാന്‍സലറാണ് അവര്‍.ഈ വാർത്ത ഒറ്റനോട്ടത്തിൽ ഇങ്ങനെ വായിക്കാം.എന്നാൽ വരികൾക്കിടയിലൂടെ വായിക്കുമ്പോഴോ?
നമുക്കറിയാം മോദി ഭരണത്തെ തുറന്നു വിമർശിച്ച,പ്രതിഷേധത്തിന്റെ അലയൊലികൾ എങ്ങനെയാണു രാജ്യത്തിന് ഗുണം ചെയ്യുന്നത് എന്ന അനുഭവം പകർന്ന് തന്ന,ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ മുന്നോട്ട് വെച്ച വിദ്യാർത്ഥി സമൂഹമാണ് ജെ എൻ യൂവിന്റെത്. ജെ എൻ യു പിടിച്ചെടുക്കാൻ സംഘപരിവാർ ഇതിനുമുൻപും ശ്രമിച്ചിട്ടുണ്ട്.
അതിനെയൊക്കെ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി എതിർത്തിട്ടുമുണ്ട്.എതിർത്തവരെ പലരെയും രാജ്യദ്രോഹികളായി മുദ്രകുത്തിയതും നമ്മൾ കണ്ടു.ഇപ്പോഴിതാ പുതിയൊരാൾ JNU വിന്റെ തലപ്പത്തേയ്ക്ക് വന്നിരിക്കുന്നു.അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസിലാക്കാൻ ഗോഡ്സെയെകുറിച്ചുള്ള വരികൾ മാത്രം മതി. “ഞാൻ ഗാന്ധിയോടും, ഗോഡ്സെയോടും യോജിക്കുന്നു.രണ്ട് പേരും ഗീത വായിച്ചിട്ടുണ്ട്.
പക്ഷെ വ്യത്യസ്ത പാഠങ്ങളാണ് പഠിച്ചത്.പ്രവൃത്തിക്കാണ് ഗോഡ്സെ പ്രാധാന്യം കൊടുത്തത്.അഖണ്ഡ ഭാരതത്തിന് വേണ്ടി അദ്ദേഹം എടുത്ത മാർഗം, ഗാന്ധിയെ വധിക്കുക എന്നതായിരുന്നു..”.ഇതിൽ കൂടുതലായി എന്തെങ്കിലും ഇനി എഴുതേണ്ടതില്ലല്ലോ.ആറ് വർഷം ആ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന എനിക്ക് ഈ വാർത്ത ഏൽപ്പിക്കുന്ന അഘാതം അത്ര ചെറുതല്ല
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.