ആധാറല്ല ഇത് വിവാഹക്കത്ത്

എന്തും ഏതും ആധാറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയ നന്മുടെ രാജ്യത്ത് സ്വന്തം വിവാഹം ആധാറുമായി യോജിപ്പിച്ച് വൈറല്‍ ആയിരിക്കുകയാണ് ലോഹിത് സിംഗ് എന്ന യുവാവ്. ഛത്തീസ്ഗഢിലെ ജഷ്പൂര്‍ ജില്ലയിലെ അങ്കിര ഗ്രാമക്കാരനായ ഇദ്ദേഹം ആധാര്‍ കാര്‍ഡിന്റെ രൂപമാതൃകയിലാണ് തന്റെ വിവാഹ ക്ഷണക്കത്ത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിവാഹം എങ്ങനെയെല്ലാം വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്നില്‍ സംസാര വിഷയമായിരിക്കുകയാണ് ഈ ഉത്തരേന്ത്യന്‍ കല്ല്യാണം.

ഒറ്റനോട്ടത്തില്‍ ആധാറെന്ന് തോന്നിപ്പിക്കുന്ന ഈ കത്തില്‍ വിവാഹത്തീയതി ആധാര്‍ നമ്പറിന്റെ സ്ഥാനത്താണ് എഴുതിയിരിക്കുന്നത്. മാത്രമല്ല, വരന്റെയും വധുവിന്റെയും പേര്, വിവാഹസ്ഥലം എന്നിവയെല്ലാം ആധാര്‍ ശൈലിയിലാണ് കൊടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരനായ യുവാവിന്റെ ജോലിയോടുള്ള താത്പര്യമാണ് ഇത്തരമൊരു അപൂര്‍വ്വ ക്ഷണക്കത്തിലേക്ക് നയിച്ചത്. ഗ്രാമത്തില്‍ പൊതുസേവനകേന്ദ്രം നടത്തുന്ന ലോഹിത് സിംഗ് ക്ഷണക്കത്ത് പ്രിന്റിംഗ്, ആധാര്‍ കാര്‍ഡ് തയ്യാറാക്കല്‍ തുടങ്ങിയ ജോലികളും ചെയ്യുന്നുണ്ട്. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ആധാര്‍ ക്ഷണക്കത്തിന്റെ പിന്നിലെ ആശയത്തെ നിരവധി പേരാണ് പ്രശംസിക്കുന്നത്.

മഹാമാരിക്കാലത്തെ വിവാഹമായതിനാല്‍ കോവിഡ് രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും ഈ ആധാര്‍ ക്ഷണക്കത്തില്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ആളുകളെ നേരിട്ട് ക്ഷണിക്കാന്‍ പറ്റാഞ്ഞതിനാല്‍ മെയില്‍ വഴി അയക്കുകയായിരുന്നു വിവാഹക്കത്തുകള്‍. ഇതിനു മുന്‍പും ഇത്തരം കൗതുകമുണര്‍ത്തുന്ന കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ടെങ്കിലും വെറൈറ്റി കല്ല്യാണങ്ങള്‍ ആഘോഷമാക്കുന്ന പുതുതലമുറയുടെ ഇടയില്‍ ഈ ആധാര്‍ ക്ഷണക്കത്ത് വേറിട്ട് തന്നെ നില്‍ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News