ഉള്ളറകളെ ഒപ്പുന്ന ക്യാമറകണ്ണുകൾ

ഓർമ്മകളെ ഒപ്പുന്ന യന്ത്രകണ്ണുകൾ എന്ന സവിശേഷതയിൽ നിന്നും ശാസ്ത്രത്തിന്റെ അനന്തസാധ്യതകളിലേക്കുള്ള യാത്രയിലാണ് ഇന്ന് ക്യാമറകൾ. ശരീരത്തിന്റെ ഉള്ളറകളുടെ ചിത്രങ്ങൾ പകർത്തുവാൻ സാധിക്കുകയാണെങ്കിൽ പല രോഗങ്ങളും തുടക്കത്തിൽ തന്നെ നിർണയിക്കുവാനാകും. ഇതു മുൻ നിർത്തി പല പരീക്ഷണങ്ങളും ശാസ്ത്രലോകത്ത് അരങ്ങേറിയിട്ടുണ്ട്.

രോഗനിർണയ- ചികിത്സാ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ‘പിൽ ക്യാമുകൾ’. ഗുളിക(പിൽസ്)യുടെ രൂപത്തിനുള്ളിൽ ക്യാമറ ഘടിപ്പിച്ച് ചിത്രമെടുക്കുന്നതിനാലാണ് ഇവ ‘പിൽക്യാം’ എന്നറിയപ്പെടുന്നത്. ഗുളിക പോലുള്ള പ്രതലത്തിനുള്ളിൽ ചെറിയ ക്യാമറകൾ ഘടിപ്പിച്ച് വിഴുങ്ങുക. എന്റോസ്കോപ്പി പോലുള്ള ശരീരത്തിന്റെ ഉൾഭാഗങ്ങൾ നേരിട്ടു ചിത്രീകരിക്കുകയോ പരിശോധിക്കുകയോ വേണ്ടതായ ചികിത്സാ രീതികൾക്കാണ് ഇവ ഏറ്റവും അഭികാമ്യം.

സ്കോട്ട്ലെന്റിലെ നാഷണൽ ഹെൽത്ത്‌ സെർവിസിൽ കോളോൺ ക്യാപ്സൂൾ എൻഡോസ്കോപ്പി ആമാശയ അർബുധം ബാധിച്ച രണ്ടായിരത്തിലേറെ രോഗികളിൽ പിൽക്യാം ഉപയോഗിച്ച് രോഗനിർണയം നടത്തി.

ഒരു വലിയ ഗുളികയുടെ വലുപ്പമാണ് പിൽക്യാമിനുള്ളത്. സാധാരണ ഗുളിക വിഴുങ്ങുന്നതു പോലെയാണ് ഇവയും. രോഗിയുടെ അരയിൽ ഒരു ബെൽറ്റ് കെട്ടിയിരിക്കും. അതിനെ പിൽക്യാമുമായി ബന്ധിപ്പിക്കും. പിൽക്യാം ദഹന വ്യവസ്ഥയിലൂടെ സഞ്ചരിക്കുന്ന പാതകളിലൂടെ ചിത്രങ്ങളെടുക്കും. സ്വയം പ്രകാശിക്കുവാൻ പിൽക്യാമിനാകും. രോഗിയുടെ അരയിലെ ബെൽറ്റിൽ ചിത്രങ്ങൾ വയർലെസ് ആയി എത്തുന്നു. ലഭിച്ച ഫോട്ടോകളുടെ അടിസ്ഥാനത്തിൽ ഡോക്ടർമാർ രോഗനിർണയം നടത്തുന്നു.

സാധാരണയായി എന്റോസ്കോപ്പി നടത്തുന്നവരുടെ വയറുകൾ ശുദ്ധീകരിച്ച ശേഷം, മയക്കി കിടത്തിയാണ് നിർണയം നടത്തുക. ഇത് പലപ്പോഴും രോഗികൾക്ക് സമ്മർദ്ദം നൽകുകയും മയക്കമുണരാൻ താമസിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു. പുതിയ രീതിയിലും ശുദ്ധീകരണം നടത്തും. അതിനു ശേഷമാണ് ക്യാമറ വിഴുങ്ങുന്നത്.

എന്റോസ്കോപ്പി, കൊളൊനോസ്കോപ്പി ഇവ ചെയ്യാൻ പല രോഗികളും ഭയപ്പെടാറുണ്ട്. അതുമൂലം പലപ്പോഴും രോഗനിര്‍ണയം മാറ്റിവയ്ക്കുകയും ചിലരിൽ രോഗം മൂര്‍ച്ഛിക്കാന്‍ ഇത് ഇടവരുത്തുകയും ചെയ്യുന്നു. അങ്ങനെയുള്ളവർക്ക് ആശ്വാസമാണ് ‘പിൽക്യാ’മുകൾ.

ശാസ്ത്ര ലോകത്തും ചികിത്സാ രംഗത്തും പുതിയ വാതായനങ്ങൾ തുറക്കുകയാണ് പിൽക്യാമുകളുടെ കണ്ടുപിടിത്തത്തിലൂടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News