യൂണിവേ‍ഴ്സിറ്റിയിലും രാഷ്ട്രീയം കലര്‍ത്തുന്ന സംഘപരിവാര്‍

ഇന്ത്യയിലെ പ്രബലമായ യൂണിവേഴ്സിറ്റികളിലൊന്നാണ് ജവര്‍ഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി(ജെഎന്‍യു). ഇതിന്റെ പുതിയ വൈസ്ചാന്‍സലറായി നിയമിക്കപ്പെട്ടത് ഒരു വനിതയാണ്. ആദ്യമായാണ് ഒരു വനിത ജെഎന്‍യുവിന്റെ തലപ്പത്ത് എത്തുന്നത്. അതു മാത്രമല്ല ഇതിന്റെ പ്രത്യേകത. ശാന്തിശ്രീ ദുലിപതി പണ്ഡിറ്റ് എന്ന നാദുറാം വിനായക് ഗോഡ്സെയുടെ കടുത്ത ആരാധികയാണ് നിലവിലെ ജെഎന്‍യു വൈസ് ചാന്‍സലര്‍. ഇതാണ് അവരുടെ ഡിഗ്രികള്‍ക്കപ്പുറം വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് അവരെ എത്തിച്ചതും.

2019 മെയ് 16, 28 തീയതികളില്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പറഞ്ഞ കാര്യങ്ങള്‍ അത്യന്ത്യം വിദ്വേഷം നിറഞ്ഞതായിരുന്നു. ഇത്തരത്തിലുള്ള ഒരാളെയാണ് ഇന്ത്യയിലെ പ്രബല യൂണിവേഴ്സിറ്റിയുടെ അധികാര ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപതി മഹാത്മാ ഗാന്ധിക്ക് നേരെ നാദൂറാം വിനായക് ഗോഡ്സെ ഉയര്‍ത്തിയ വെടി ഇനി യൂണിവേഴ്സിറ്റികളിലേക്കും സംഘപരിവാറിന് എതിര്‍ത്ത് സംസാരിക്കുന്നവര്‍ക്ക് നേരെയും ഒരിക്കല്‍ കൂടി ഉയരും. അഥവാ, ജെഎന്‍യുവിന്റെ ചരിത്രത്തിന് നേര്‍ക്ക് ഗോഡ്സെയുടെ ആരാധികയായ വിസി വെടിയുതിര്‍ക്കും, ഉതിര്‍ത്തു കൊണ്ടേയിരിക്കും. ഇതെല്ലാം തന്നെ ഇന്നത്തെ മോദി ഭരണത്തിന് കീഴില്‍ സുന്ദരമായി നടക്കുകയും ചെയ്യും. അതിനുമപ്പുറം ഇന്ത്യന്‍ ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിച്ചപ്പൊഴെല്ലാം അതിനെതിരെ ശക്തമായ പ്രതിഷേധവും സമരവും ഉയരുന്ന, ഉയര്‍ത്തുന്ന രാജ്യത്തെ പ്രധാന യൂണിവേഴ്‌സിറ്റിയാണ് ജെഎന്‍യു. അതുകൊണ്ട് തന്നെ അതിനെ അടിച്ചമര്‍ത്താനാണ് ഈ ശ്രമം എന്നത് വ്യക്തമാണ്.

ഗാന്ധിയെ കൊന്നത് ശരിയായ തീരുമാനമാണെന്ന് പറഞ്ഞ വ്യക്തി ഇന്ത്യന്‍ വിദ്യാഭ്യാസ മൂല്യം വിളിച്ചോതുന്ന ജെഎന്‍യുവിന്റെ തലപ്പത്തിരിക്കുന്ന ഇന്ത്യയില്‍, പ്രാര്‍ത്ഥന നടത്തിയ ഷാരൂഖ് ഖാനെതിരെ മൃതദേഹത്തെ അപമാനിച്ചെന്ന് തരത്തില്‍ മത വിദ്വേഷം നിറഞ്ഞ സംഘപരിവാര്‍ പ്രചാരണം സുന്ദരമായി നടക്കും. തുപ്പല്‍ വിവാദം ആദ്യമായല്ല നാം കേള്‍ക്കുന്നത്. ഉള്ളാല്‍ ദര്‍കയില്‍ നടന്ന നേര്‍ച്ചയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റാണ് വിദ്വേഷ പ്രചാരണം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News