അടിയന്തരാവസ്ഥയിൽ നിശ്ചലമായി കനേഡിയൻ തലസ്ഥാനം; പ്രക്ഷോഭങ്ങൾക്കെതിരെ നടപടിയുമായി ഒട്ടാവ മേയർ

കൊവിഡ് ലോകത്തെയാകെ നിശ്ചലമാക്കിയപ്പോൾ കനേഡിയൻ തലസ്ഥാനം നിശ്ചലമാക്കിയിരിക്കുകയാണ് ഒരു കൂട്ടം ട്രക്ക് ഡ്രൈവർമാർ. ഒരാഴ്ചയിലേറെയായി നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിചിരിക്കുകയാണ് ഒട്ടാവ മേയർ.

ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ വാക്‌സിനേഷൻ നിബന്ധനകൾക്കെതിരെ ജനുവരി മുതൽ നടന്നുവരുന്ന ഫ്രീഡം കോൺവെയ് എന്ന കൂറ്റൻ ട്രക്ക് റാലിയും അനുബന്ധ പ്രക്ഷോഭങ്ങളും രാജ്യതലസ്ഥാനത്ത് ഒരാഴ്ചയിലേറെയായി തുടരുന്നതിനാൽ സിറ്റി സെന്റർ അടക്കം രാജ്യതലസ്ഥാനത്തെ പൊതുജീവിതം ദുസ്സഹമായി.

യു എസ് – കാനഡ അതിർത്തികടന്ന് സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് സമ്പൂർണ വാക്സിനേഷൻ നിർബന്ധമാക്കിയതിനെ എതിർത്തുകൊണ്ടായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. ‘ഫ്രീഡം കോൺവോയ്’ എന്നായിരുന്നു പ്രതിഷേധത്തിന് അവർ നൽകിയ പേര്. എന്നാൽ വൈകാതെ ഈ പ്രതിഷേധം വാക്സിനേഷൻ വിരുദ്ധവും കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായും മാറുകയായിരുന്നു.
നിരവധി ട്രക്കുകൾ പങ്കെടുത്ത ‘ഫ്രീഡം കോൺവോയ്’ ആയിരകണക്കിന് പ്രതിഷേധക്കാരുടെ അകമ്പടിയോടെ പാർലമെന്റിലേക്കും പ്രകടനം നടത്തി.
ഒട്ടാവ നഗരത്തെയും രാജ്യത്തെ പ്രധാന ഹൈവേകളെയും ട്രക്കുകൾ കൊണ്ടും പ്രതിഷേധക്കാരുടെ ടെന്റുകളും തടസ്സപ്പെടുത്തിയപ്പോൾ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് മേയർ കൂടുതൽ നടപടികളിലേക്ക് കടന്നത്.

‘പ്രതിഷേധക്കാർ തുടർച്ചയായി ഹോൺ ശബ്ദവും സൈറണുകളും മുഴക്കി, പടക്കം പൊട്ടിച്ച് പ്രതിഷേധം ഉത്സവാന്തരീക്ഷമാക്കുന്നതിലൂടെ മാറ്റുന്നതിലൂടെ കൂടുതൽ വിവേചന രഹിതമായി പെരുമാറുന്നു.
“വ്യക്തമായി, ഞങ്ങൾ എണ്ണത്തിൽ കൂടുതലാണ്, ഞങ്ങൾ ഈ യുദ്ധത്തിൽ തോൽക്കുന്നു,ഇത് മാറ്റേണ്ടതുണ്ട് – ഞങ്ങൾക്ക് ഞങ്ങളുടെ നഗരം തിരികെ ലഭിക്കണം.’കാനഡിയൻ റേഡിയോയായ CFRA യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മേയർ ജിം വാട്സണിന്റെ പ്രതികരണം.

അടിയന്തരാവസ്ഥയുടെ ഭാഗമായി മേയർ എന്തൊക്കെ നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയത് എന്നതിന് വ്യക്തമായ വിശദാംശങ്ങൾ നൽകിയിട്ടില്ല, എന്നാൽ ഇന്ധനം, ടോയ്‌ലറ്റ് പേപ്പർ, ഭക്ഷണം തുടങ്ങിയ സാധനങ്ങൾ കൊണ്ടുവന്ന് പ്രതിഷേധക്കാരെ സഹായിക്കാൻ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.കൂടാതെ
ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും അടിയന്തര സേവനങ്ങൾക്കും മാത്രം അനുമതി ഉൾപ്പെടെ അടിയന്തരാവസ്ഥ നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.

ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന ട്രക്കുകളും നഗരത്തിലെ പാർക്കുകളിലെ അനധികൃതമായ താൽക്കാലിക തടി നിർമ്മിതികൾ, നഷ്ടമായ വരുമാനം, ഉപദ്രവം, അക്രമത്തെക്കുറിച്ചുള്ള ഭയം തുടങ്ങി ഒട്ടനവധി പരാതികളുമായി നിരവധി ഒട്ടാവ നിവാസികൾ പ്രകടനങ്ങളെ എതിർത്തു.

വാഹനവ്യൂഹം എങ്ങനെയാണ് തീവ്രവലതുപക്ഷ-തീവ്രവാദ ഘടകങ്ങളെ ആകർഷിച്ചത് എന്നതിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്ന് പോലീസ് പറഞ്ഞു, “മോഷണം, വിദ്വേഷ കുറ്റകൃത്യങ്ങൾ, സ്വത്ത് നാശനഷ്ടങ്ങൾ” എന്നിവയുൾപ്പെടെ ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന 60-ലധികം ക്രിമിനൽ അന്വേഷണങ്ങൾ തങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.

“പ്രതിഷേധത്തിൽ വംശീയ അടയാളങ്ങൾ ഉണ്ടായിട്ടുണ്ട്, മാസ്ക് ധരിച്ച പൊതുജനങ്ങൾ ആക്രമിക്കപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി ധാരാളം റിപ്പോർട്ടുകൾ ഉണ്ട്,” എന്നായിരുന്നു ഒട്ടാവ നിവാസിയും കനേഡിയൻ സർക്കാരിന്റെ മുൻ ദേശീയ സുരക്ഷാ അനലിസ്റ്റുമായ സ്റ്റെഫാനി കാർവോണിന്റെ നിരീക്ഷണം.

പ്രതിഷേധത്തിന്റെ ചില സംഘാടകർ തീവ്രവാദ വീക്ഷണങ്ങൾ പുലർത്തുന്നവരാണെന്നും എന്നാൽ “കോവിഡിനെതിരായ നിയന്ത്രണങ്ങൾക്കെതിരെ എന്ന പേരിൽ അവരുടെ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുകയാണെന്നും , അതിനാൽ ഇത് എവിടെയാണ് വന്നതെന്ന് മനസിലാക്കാൻ കഴിയാത്ത ധാരാളം കനേഡിയൻ നിവാസികളുടെ സഹതാപം പ്രതിഷേധക്കാർ നേടിയിട്ടുണ്ട്’ എന്നും അവർ കൂട്ടി ചേർത്തു.

‘പ്രതിഷേധം “നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്”.
“ഞങ്ങൾക്ക് അറിയാവുന്ന കുറച്ച് ആളുകൾക്ക്, സുഹൃത്തുക്കൾക്ക് , ഈ ഉത്തരവുകൾ കാരണം അവരുടെ ജോലി നഷ്‌ടപ്പെട്ടു,”ഒട്ടാവയിലെ പ്രതിഷേധത്തിൽ ചേരാൻ മണിക്കൂറുകളോളം വാഹനമോടിച്ച സമരനുകൂലിയായ കിംബർലി ബോൾ പറഞ്ഞു, കോവിഡ് വാക്‌സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അവർ കൂട്ടിചേർത്തു .

കാനഡയിൽ കോവിഡ് -19 വാക്സിനുകൾ, വൈറസ് ബാധിച്ചവരിൽ ഗുരുതരമായ രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ വിരളമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു . ജനസംഖ്യയുടെ 80%-ലധികം ആളുകൾ പൂർണ്ണമായും വാക്സിനേഷൻ എടുത്തവരാണ്, അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പ് കാനഡക്കാരിൽ ഭൂരിഭാഗവും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇഷ്ടപ്പെടുന്നതായി കാണിച്ചുകൊണ്ടുള്ളതായിരുന്നു.
അബാക്കസ് ഡാറ്റയുടെ സമീപകാല അഭിപ്രായ വോട്ടെടുപ്പിൽ 68% കനേഡിയൻമാരും പ്രതിഷേധക്കാരുമായി “വളരെ കുറച്ച് ഐക്യപ്പെടുന്നു എന്നും, 32% പേർ ട്രക്കർമാരുമായി “ഒരുപാട് ഐക്യപ്പെടുന്നു എന്നും അഭിപ്രായപ്പെട്ടു.

കാനഡയുടെ ദേശീയ തലസ്ഥാനവും പാർലമെന്റും വലിയ പ്രതിഷേധങ്ങൾക്കും സംഭവങ്ങൾക്കും അപരിചിതമല്ല.പക്ഷേ,പ്രകടനത്തിന്റെ സംഘടനാ നിലവാരം, ഫണ്ടിംഗ്, പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ പോലീസ് മേധാവി ആവർത്തിച്ച് പറഞ്ഞത് ഫ്രീഡം കോൺവോയ്‌ക്ക് ഒരു മുൻമാതൃകകളും ഇല്ല എന്നാണ്.
വ്യക്തമായ അവസാനമൊന്നും കാണാത്തതിനാൽ, തങ്ങളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തിയ ഒരു പ്രതിഷേധം അവസാനിപ്പിക്കാൻ എന്തുകൊണ്ടാണ് കൂടുതൽ കാര്യങ്ങൾ ചെയ്യാത്തതെന്ന് ചോദിക്കുന്ന ഒട്ടാവ നിവാസികൾക്ക് പോലീസ് നടപടികളിൽ നിരാശയുണ്ട്.

പകൽ സമയങ്ങളിൽ മാത്രം ഹോൺ ശബ്ദം കുറയ്ക്കാൻ ശ്രമിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ടെങ്കിലും,മണിക്കൂറുകളോളം പോകുന്ന ട്രക്കുകളിൽ നിന്ന് ഹോൺ മുഴക്കുന്നതിനെ ചൊല്ലി പ്രതിഷേധക്കാർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്.
അടിയന്തരാവസ്ഥ നിലവിൽ ഉദ്യോഗസ്ഥരുടെയും പൊതുജനങളുടെയും സമ്മർദ്ദവും സുരക്ഷയും പരിഗണിച്ചായതിനാൽ എത്ര നാൾ നീണ്ടുനിൽക്കും എന്നതിനെ കുറിച്ച് സൂചനകളില്ല എന്നും ബി ബി സി യുടെ ഒട്ടാവ റിപ്പോർട്ടർ ജെസ്സിക്ക മർഫി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News