കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടും ദില്ലി യൂണിവേഴ്‌സിറ്റി തുറക്കാത്തത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടും ദില്ലി യൂണിവേഴ്‌സിറ്റി തുറക്കാത്തത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള ഇടത് പക്ഷ സംഘടനകളാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം വിസി ഓഫീസ് വളഞ്ഞു കൊണ്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍. ഇന്ന് ക്യാമ്പസിലേക്കുള്ള റോഡ് ഉപരോധിച്ചു.

കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഒന്നാം തരംഗത്തിലാണ് ദില്ലി യൂണിവേഴ്‌സിറ്റി അടച്ചിട്ടത്..കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷമായി ഓണ്‍ലൈനിലൂടെയാണ് യൂണിവേഴ്‌സിറ്റിയില്‍ ക്ലാസുകള്‍ നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News