പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തി ഫലം വരാന്‍ ഇനി മണിക്കൂറുകളോ ദിവസങ്ങളോ കാത്തിരിക്കേണ്ട. പരിശോധന നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം ലഭിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ചെനയിലെ ഷാങ്ഹായിലെ ഫുഡാന്‍ യൂണിവേഴ്സിറ്റിയിലെ ഒരു പറ്റം ഗവേഷകര്‍.
സാധാരണക്കാരെ സംബന്ധിച്ച് വലിയ തരത്തിലുള്ള ഒരു കണ്ടുപിടിത്തം തന്നെയാണ് ചൈനയിലെ ഗവേഷകര്‍ നടത്തിയത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഷാങ്ഹായിലെ 33 പേരില്‍ പരിശോധന നടത്തിയെന്നും നിമിഷങ്ങള്‍ക്കുള്ളില്‍ പരിശോധനാഫലം നല്‍കാനായെന്നും ഗവേഷകര്‍ പറയുന്നു.
പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഇലക്ട്രോ മെക്കാനിക്കല്‍ ബയോസെന്‍സര്‍ ഉപയോഗിച്ച് നാല് മിനിറ്റിനുള്ളില്‍ കൊവിഡ് പരിശോധനാ ഫലം അറിയാനാവുമെന്നാണ് ഇവരുടെ അവകാശ വാദം. കോവിഡ് രോഗ ലക്ഷണമുളളവരിലും ഇല്ലാത്തവരിലും നടത്തിയ പരിശോധനകളില്‍ കൃത്യമായ ഫലങ്ങളാണ് ലഭിച്ചത്.
എയര്‍പോര്‍ട്ടിലോ വീട്ടിലോ എവിടെ വച്ചുമാകട്ടെ പരിശോധന വേഗത്തില്‍ നടത്തി ഫലം നല്‍കാനാവുമെന്നും വിദേശയാത്രക്കാര്‍ക്കടക്കം ഇത് വലിയ രീതിയില്‍ ഉപകരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ശാസ്ത്ര ലോകത്ത് ഇത് വലിയ ഒരു കണ്ടുപിടുത്തം തന്നെയാണ്.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.