മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടി ശരിവച്ച ഹൈക്കോടതി വിധി നിരാശാജനകം: എളമരം കരീം എംപി

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് എളമരം കരീം എം പി. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെപ്പിച്ചതെന്നും എം പി പറഞ്ഞു.

എളമരം കരീം എംപിയുടെ വാക്കുകള്‍

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി നിരാശാജനകമാണ്. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെപ്പിച്ചത്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കിയാല്‍ മാത്രമേ ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തിപ്പെടൂ. ഭരണഘടനാ വിരുദ്ധമായ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമ സ്ഥാപനങ്ങളെ മുഴുവന്‍ പേടിപ്പിച്ച് വരുത്തിയിലാക്കാമെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥക്ക് എക്കാലത്തെയും വലിയ നാണക്കേടായിരിക്കും. ദേശരക്ഷയുടെ പേരില്‍ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനാധിപത്യ വിരുദ്ധ നടപടികളെ ശക്തമായി അപലപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News