മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു

മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വയനാട് തലപ്പുഴ പൊലീസ് വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. ഇയ്യാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഷൈജുവിന്റെ ആക്രമണത്തില്‍ കൈക്ക് വെട്ടേറ്റ ഭാര്യ ഷൈമോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഷൈജു മുമ്പും കുടുംബാംഗങ്ങളെ മര്‍ദിച്ചതായി പരാതികളുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here