ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണം അവസാനിച്ചു

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണം അവസാനിച്ചു. പശ്ചിമ UP യിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാഘട്ടത്തില്‍ വോട്ടെടുപ്പ്. അതെ സമയം യുപി തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കി. ലൗ ജിഹാദ് കേസില്‍ 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും ചുമത്തുമെന്നും, കോളേജില്‍ പോകുന്ന പെണ്കുട്ടികള്‍ക്ക് സൗജന്യ സ്‌കൂട്ടര്‍ ഉള്‍പ്പടെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയ പ്രകടന പത്രികയില്‍ കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ആണ് നല്‍കിയിരിക്കുന്നത്. കോളേജില്‍ പോകുന്ന പെണ്കുട്ടികള്‍ക്ക് സൗജന്യ സ്‌കൂട്ടര്‍ നല്‍കും , കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കും, ലൗ ജിഹാദ് കേസില്‍ 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും ചുമത്തും ഇങ്ങനെ നീളുന്നതാണ് വാഗ്ദാനങ്ങള്‍. കഴിഞ്ഞ 5 വര്‍ഷകാലം നടപ്പാക്കിയ വികസനവും, ക്രസമാധാന നില തിരിച്ചുപിടിച്ചതുമാണ് നേട്ടങ്ങളായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.

അതെ സമയം യുപിയിലെ ഭരണ വിരുദ്ധ വികാരങ്ങള്‍ ബിജെപിക്ക് ദോഷമാകും. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിച്ചു. 815 സ്ഥാനാര്‍ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 27 പേര്‍ മത്സരിക്കുന്ന മധുരയാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ മുന്നില്‍. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ളത് മോഡി നാഗറില്‍ ആണ് , 8 പേര്‍. മറ്റന്നാള്‍ വോട്ടടെപ്പ് നടക്കുന്ന 58 ല്‍ 53 ഇടത്തും കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയാണ് വിജയിച്ചിരുന്നത്.

ജാട്ട്, മുസ്ലീം വോട്ടുകളാണ് പശ്ചിമ യുപിയിലെ വിധി നിര്‍ണയിക്കുന്നത്. 2014 മുതല്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന ജാട്ടുകള്‍ ഇക്കുറി തരിയുമെന്നാണ് അഖിലേഷ് യാദവിന്റെ കണക്കൂട്ടല്‍. ജാട്ട് സമദായത്തില്‍ നിന്നുളള കേന്ദ്ര മന്ത്രി സജിവ് കുമാര്‍ ബല്യാനാണ് പശ്ചിമ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രചര്‍ണത്തിന് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇവിടെ പ്രചരണം നടത്തിയിരുന്നു. അതേസമയം കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനം ഉള്ള മേഖലയില്‍ ദില്ലിയില്‍ നടന്ന കര്‍ഷക സമരമാണ് അഖിലേഷും ജയന്ത് ചൗധരിയും ഇവിടെ പ്രചരണ ആയുധമാക്കിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News