ചെറുമത്സ്യങ്ങളെ പിടിക്കുന്നതിന് ബഹ്‌റൈനില്‍ വിലക്ക്

ബഹ്‌റൈനില്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ഉത്തരവിട്ടു.

10 സെന്റി മീറ്റര്‍ നീളത്തില്‍ കുറവുള്ള സാഫിയും 15 സെന്റീമീറ്ററില്‍ കുറവുള്ള അയക്കൂറയും പിടിക്കുന്നതിന് വിലക്കുണ്ട്. ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്. മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. നിയമ ലംഘകരെ കണ്ടെത്തുന്നതിന് പരിശോധനകള്‍ ഏര്‍പ്പെടുത്തും. പിടിച്ചു കൊണ്ടുവരുന്ന മത്സ്യവും അത് പിടിക്കാനുപയോഗിക്കുന്ന വലയും പരിശോധിക്കാനുള്ള അവകാശം അധികൃതര്‍ക്കുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here