ചന്ദനക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് മുങ്ങി നടന്നയാള്‍ വീണ്ടും ചന്ദനമോഷണക്കേസില്‍ പിടിയില്‍

ചന്ദനക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട്, മുങ്ങി നടന്നയാള്‍ വീണ്ടും ചന്ദനം മോഷ്ടിച്ച് വന പാലകരുടെ പിടിയിലായി. തേക്കടി മന്നാക്കുടി സ്വദേശി തേവന്‍ മണിയാണ് കുമളി വനം വകുപ്പിന്റെ പിടിയിലായത്. വക്കീല്‍ ഫീസ് കൊടുക്കാനാണ് വീണ്ടും ചന്ദനം മോഷ്ടിച്ചതെന്നായിരുന്നു ഇയാള്‍ വനപാലകരോട് പറഞ്ഞ ന്യായം.

മുമ്പ് ചന്ദനം മോഷ്ടിച്ച കേസില്‍ തേവന്‍ മണിയെ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും കേസില്‍ ജാമ്യത്തിലായിരുന്ന ഇയാള്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ഡിസംബര്‍ 27ന് തേക്കടി ശകുന്തളക്കാട് ഭാഗത്ത് നിന്ന് മൂന്ന് ചന്ദന മരങ്ങള്‍ വീണ്ടും മോഷണം പോയത്. അന്ന് ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ നായ തേവന്മണിയുടെ വീടിന് സമീപം ഓടിയെത്തി നിന്നെങ്കിലും ഇയാളെ പിടികൂടാനോ തെളിവ് കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് തേവന്‍ മണി കുടുങ്ങിയത്.

വനം വകുപ്പിലെ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ തേക്കടി റേഞ്ച് ഓഫിസര്‍ അഖില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. വീടിന് പിന്നിലെ സ്ഥലത്ത് ഒളിപ്പിച്ചിരുന്ന ആറ് കിലോ ചന്ദനവും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. മുന്‍പ് ചന്ദനം കടത്തിയ കേസ് നടത്തിപ്പിനായി പണം സംഘടിപ്പിക്കാനാണ് വീണ്ടും മോഷണം നടത്തിയതെന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട്‌ന പറഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News